UPDATES

വിദേശം

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹീന്ദ രാജപക്സെ നിർദ്ദേശിക്കപ്പെട്ടതിനു പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു

“ഞാൻ ശ്രീലങ്കയുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴും ഞാൻ തന്നെയാണ് പ്രധാനമന്ത്രി. ഈ സ്ഥാനത്ത് ഞാൻ തുടരുകയും ചെയ്യും.”

പ്രധാനമന്ത്രിസ്ഥാനത്തു നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് കത്തയച്ചു. ഈ നീക്കം രാജ്യത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ മുൻ സഖ്യകക്ഷിയുടെ നേതാവിനെ നീക്കം ചെയ്തതിനു പിന്നാലെ മുൻ പ്രസിഡണ്ട് മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു സിരിസേന. എന്നാല്‍ താൻ ഇപ്പോഴും പ്രധാനമന്ത്രി തന്നെയാണെന്നും ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസ് ഒഴിയാൻ തയ്യാറല്ലെന്നും റനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചിരിക്കുകയാണ്. താൻ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടെന്ന് വിക്രമസിംഗെ പ്രസിഡണ്ടിനയച്ച കത്തിൽ വ്യക്തമാക്കുകയും ചെയ്തു.

പാർലമെന്റിനു മാത്രമേ തന്നെ നീക്കം ചെയ്യാനാകൂ എന്നും തന്റെ കക്ഷിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നു റനിൽ വിക്രമസിംഗെ പറയുന്നു. തന്നെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളിലൂടെ പുറത്താക്കാനുള്ള ശ്രമങ്ങളെ നിയമപരമായ മാർഗങ്ങളിലൂടെ ചെറുക്കുമെന്നും വിക്രമസിംഗെ പറഞ്ഞു.

“ഞാൻ ശ്രീലങ്കയുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴും ഞാൻ തന്നെയാണ് പ്രധാനമന്ത്രി. ഈ സ്ഥാനത്ത് ഞാൻ തുടരുകയും ചെയ്യും.” -വെള്ളിയാഴ്ച രാത്രിയിൽ വിക്രമസിംഗെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നവംബർ അ‍ഞ്ചിനാണ് ഇനി പാർലമെന്റ് സമ്മേളനം നടക്കുക. 2019 ബജറ്റ് അവതരണം ഈ സമ്മേളനത്തിൽ നടക്കേണ്ടതുണ്ട്. ഭരണഘടനാ പ്രശ്നങ്ങളിൽ തീരുമാനമെടുക്കേണ്ട സുപ്രീംകോടതി തിങ്കളാഴ്ച മാത്രമേ തുറക്കുകയുള്ളൂ.

വിക്രമസിംഗെയുടെ കക്ഷിയുമായി സഖ്യം ചേർന്ന് ഭരണം നടത്തിയിരുന്ന പ്രസിഡണ്ടിന്റെ സഖ്യമായ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് വെള്ളിയാഴ്ച സർക്കാരിൽ നിന്ന് പിൻവാങ്ങിയിരുന്നു.

കൊളംബോയിൽ തന്റെ അനുയായികളുടെ ആഹ്ലാദാരവങ്ങൾക്കിടെ തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ റനിൽ വിക്രമസിംഗെയോട് പ്രധാനമന്ത്രിപദം വിട്ടൊഴിയണമെന്ന് രാജപക്സെ ആവശ്യപ്പെട്ടു. റനിൽ വിക്രമസിംഗെയുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും രാജപക്സെ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍