UPDATES

വിദേശം

ലൈംഗികാരോപണം; യുഎസ് കര്‍ദിനാളുടെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചു

ന്യൂയോര്‍ക്കില്‍ പുരോഹിതനായിരിക്കെ 47 വര്‍ഷം മുന്‍പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കര്‍ദിനാളിനെതിരായ പരാതി

ലൈഗികാരോപണക്കേസില്‍ കുടുങ്ങിയ  വാഷിങ്ങ്ടണ്‍ മുന്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ തിയോഡോര്‍ ഇ. മാക്ക്കാരിക്കിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. ഇന്നലെയാണ് രാജി സംബന്ധിച്ചുള്ള കര്‍ദിനാളുടെ കത്ത് പോപ്പിന് ലഭിച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. കര്‍ദിനാളുടെ രാജി  അംഗീകരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, കര്‍ദിനാളിനെ സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയതായും, അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഒരു തുടര്‍ വിചാരണയിലൂടെ പരിശോധിക്കേണ്ടതാണെന്നും വ്യക്തമാക്കി.

ചിലിയടക്കമുള്ള രാജ്യങ്ങളില്‍ പുരോഹിതന്‍മാര്‍ ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

ന്യൂയോര്‍ക്കില്‍ പുരോഹിതനായിരിക്കെ 47 വര്‍ഷം മുന്‍പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കര്‍ദിനാളിനെതിരായ പരാതി. ആരോപണം ഉയര്‍ന്നതോടെ റോമന്‍ കാത്തലിക്ക് വിഭാഗത്തിലെ പ്രമുഖ പുരോഹിതനായ കര്‍ദിനാള്‍ മാക് കെറിക്കിനെ സഭാ പരിപാടികളില്‍ നിന്നും വിലക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 ന് സഭ നിയോഗിച്ച അന്വേഷണ സമിതിയും കര്‍ദിനാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു 87 കാരനായ കര്‍ദിനാളുടെ പ്രതികരണം.

 

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍