UPDATES

സയന്‍സ്/ടെക്നോളജി

ഉഷ്ണക്കാറ്റാഞ്ഞു വീശി: 6 കോടി വർഷത്തെ ചരിത്രത്തിലാദ്യമായി തുടപ്പനകളിൽ ആൺപൂവും പെൺപൂവും വിരിഞ്ഞു

പൂച്ചെടികള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഇത്തരം സസ്യങ്ങളാണ് ഭൂമിയെ അടക്കി വാണിരുന്നത്.

ബ്രിട്ടിഷ് ദ്വീപായ ഐൽ ഓഫ് വൈറ്റിലാണ് സംഭവം. പാം മരങ്ങൾ ആൺ-പെൺ പൂവുകൾ ഉല്‍പ്പാദിപ്പിച്ചുവെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. 6 കോടി വർഷത്തിനുശേഷം ആദ്യമായാണ് യുകെയുടെ ഭൂമിയിൽ ഇത്തരമൊന്ന് നടക്കുന്നത് എന്നതാണ് പ്രത്യേകത. 280 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയില്‍ ആധിപത്യം പുലർത്തിയിരുന്ന പനയാണത്. കാലാവസ്ഥാ വ്യതിയാനംമൂലം വെന്‍റര്‍ ബൊട്ടാണിക് ഗാർഡനിലെ മലഞ്ചെരുവുകളിൽ അവ വീണ്ടും അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ഉദ്യാനം മറ്റ് പ്രധാന ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് ശരാശരി അഞ്ച് ഡിഗ്രിവരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താറുണ്ട്. ഐല്‍സ് ഓഫ് സില്ലിക്ക് ശേഷം യുകെയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലം കൂടിയാണിത്. ‘ഇത് 60 ദശലക്ഷം വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി പരാഗണം നടത്താനും വിത്തുകൾ ഉൽ‌പാദിപ്പിക്കാനും ഉള്ള ആവേശകരമായ അവസരമാണെന്ന്’ വെന്റ്‌നർ ബൊട്ടാണിക് ഗാർഡനിലെ സസ്യശാസ്ത്രജ്ഞനായ ലിസ് വാക്കർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം സസ്യങ്ങളില്‍ ഇങ്ങനെയും മാറ്റം വരുത്തിയേക്കാം. സമീപ കാലത്തുണ്ടായ ഉഷ്ണക്കാറ്റാണ് അസാധാരണമായ ഈ പൂ വളര്‍ച്ചക്ക് കാരണം.

ജാപ്പനീസ് സാഗോ പാം എന്നറിയപ്പെടുന്ന സൈകാഡ് (സൈകാസ് റിവോളൂട്ട) ജുറാസിക് കാലഘട്ടത്തിൽ യുകെയുടെ ഭാഗമായ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. അക്കാലത്ത് ഭൂമിയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്‍ബണ്‍ ബഹിര്‍ഗമനം വർദ്ധിക്കുന്നത് അതിന്റെ വളർച്ചയ്ക്ക് കാരണമായേക്കാമെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. പൂച്ചെടികള്‍ ഉണ്ടാകുന്നതിനു മുന്‍പ് ഇത്തരം സസ്യങ്ങളാണ് ഭൂമിയെ അടക്കി വാണിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍