UPDATES

വിദേശം

ബ്രെക്സിറ്റ് ഹിതപരിശോധന അബദ്ധമായിപ്പോയെന്ന് 55% യുകെക്കാരും

കൺസെർവേറ്റീവ് വോട്ടർമാരിൽ 49% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന് കരുതുന്നുണ്ട്.

2016ലെ യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പ് ഹിതപരിശോധന നടത്താതിരിക്കുന്നതായിരുന്നു നല്ലതെന്ന് 55% യുകെക്കാരും കരുതുന്നതായി അഭിപ്രായ സർവ്വേ. ബ്രെക്സിറ്റ് കരാറിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സാധിക്കാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങൾ നൈരാശ്യത്തിലേക്ക് വീണിരിക്കുന്നത്.

കൺസെർവേറ്റീവ് വോട്ടർമാരിൽ 49% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന് കരുതുന്നുണ്ട്. 43 ശതമാനം കൺസർവേറ്റീവുകൾ മാത്രമാണ് ഹിതപരിശോധനയെ ഇപ്പോഴും അനുകൂലിക്കുന്നത്.

ലേബർ പാർട്ടി അനുയായികളിൽ 72% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന അഭിപ്രായമുള്ളവരാണ്. 18% ലേബർ പാർട്ടിക്കാർ ഹിതപരിശോധന നടത്തിയതിനെ അനുകൂലിക്കുന്നുമുണ്ട്.

യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ ആർക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് ലേബർ പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞവർ 28% ആണ്. രസകരമായ സംഗതി 2019ൽ രൂപീകരിച്ച ബ്രെക്സിറ്റ് പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് പറയുന്നവരുടെ എണ്ണവും 28% ആണ്. കൺസെർവേറ്റീവുകൾക്കുള്ള പിന്തുണ വെറും 14% ആണ്. ലിബറൽ ഡെമോക്രാറ്റുകളുടെയും ചേഞ്ച്‌യുകെ പാർട്ടിയുടെയും കൂടെ 7% പേരാണ് നിൽക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍