UPDATES

വിദേശം

ബ്രക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്നതിനുശേഷം ഐറിഷ് പാസ്‌പോര്‍ട്ടുകളുടെ ഡിമാന്റില്‍ വന്‍ കുതിപ്പ്

‘യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറിയാലും രണ്ടാമത് ഒരു ആലോചനയ്ക്കുള്ള സാധ്യത പൗരന്മാര്‍ക്ക് നല്‍കുന്നു എന്നതാണ് ഐറിഷ് പാസ്‌പോര്‍ട്ട നേടുന്നതിന്റെ ഗുണം’

ബ്രക്‌സിറ്റ് ഹിതപരിശോധന ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ഐറിഷ് പാസ്‌പോര്‍ട്ടുകളുടെ വിതരണത്തില്‍ റെക്കോഡ് ഉയര്‍ച്ച കൈവരിച്ചതായി അയര്‍ലന്റ് സര്‍ക്കാര്‍ വെളിപ്പെടുത്തി. ബ്രിട്ടണില്‍ നിന്നും വടക്കന്‍ അയര്‍ലന്റില്‍ നിന്നുമുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. 2017ല്‍ മാത്രം ബ്രിട്ടണിലും വടക്കന്‍ അയര്‍ലന്റില്‍ നിന്നുമുള്ള 160,000 ആളുകള്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട്് വിതരണം ചെയ്തുകഴിഞ്ഞു. അതേസമയം ബ്രിട്ടണില്‍ ജനിച്ച ശേഷം ഐറിഷ് പൗരന്മാരായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 95 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

അയര്‍ലന്റ് വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2017ല്‍ മൊത്തം 779,000 ഐറിഷ് പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തിരിക്കുന്നത്. 2016 നെ സംബന്ധിച്ചിടത്തോളം ആറ് ശതമാനവും 2015 നെ സംബന്ധിച്ചിടത്തോളം 15 ശതമാനവും വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുതെന്ന് അയര്‍ലന്റ് വിദേശകാര്യ മന്ത്രി സിമോ കോവ്‌നി പറഞ്ഞു. ഈ വര്‍ഷം ലഭിച്ച പാസ്‌പോര്‍ട്ട അപേക്ഷകളില്‍ 20 ശതമാനവും ബ്രിട്ടണിലും വടക്കന്‍ അയര്‍ലന്റിലും അയര്‍ലന്റ് പൗരന്മാരുടേതാണ്. ബ്രിട്ടീഷ് എന്ന് വിശേഷിപ്പിക്കുന്ന വടക്കന്‍ അയര്‍ലന്റ് പൗരന്മാര്‍ക്ക് രണ്ടാമതൊരു പാസ്‌പോര്‍ട്ട് കൂടി അനുവദിക്കണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറിയാലും രണ്ടാമത് ഒരു ആലോചനയ്ക്കുള്ള സാധ്യത പൗരന്മാര്‍ക്ക് നല്‍കുന്നു എന്നതാണ് ഐറിഷ് പാസ്‌പോര്‍ട്ട നേടുന്നതിന്റെ ഗുണം. ഐറിഷ് പാസ്‌പോര്‍ട്ട നേടിയെടുത്ത പ്രമുഖരില്‍ ഒരാളാണ് ബ്രിട്ടന്റെ മുന്‍ ഐറിഷ് അംബാസിഡര്‍ സര്‍ ഐവര്‍ റോബര്‍ട്ട്‌സ്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഐറിഷ് പാസ്‌പോര്‍ട്ട നേടാനുള്ള അവസരം വിനിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ബെല്‍ഫാസ്റ്റിലാണ് ജനിച്ചത്. ഐറിഷ് മാതാപിതാക്കളെ പ്രപിതാക്കളോ ഉള്ള അയര്‍ലന്റില്‍ ജനിച്ച ആരും ഐറിഷ് പാസ്‌പോര്‍ട്ടിന് അര്‍ഹരാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ് ഇരട്ട പൗരത്വം അനുവദിക്കുകയും ചെയ്യുന്നു. ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ വര്‍ദ്ധിക്കുന്നതിന് ഇതൊക്കെ കാരണമായിട്ടുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍