UPDATES

വിദേശം

ഇന്ത്യൻ വംശജയെ യുഎസ് ആണവോർജ വിഭാഗം മേധാവിയായി തെരഞ്ഞെടുത്ത് ട്രംപ്

ട്രംപാണ് റിതയെ നാമനിർദ്ദേശം ചെയ്തതെന്നാണ് അറിയുന്നത്.

ഇന്ത്യൻ വംശജയായ റിത ബരൺവാളിനെ ആണവോർജ വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപാണ് റിതയെ നാമനിർദ്ദേശം ചെയ്തതെന്നാണ് അറിയുന്നത്.

അത്യാധുനിക റിയാക്ടറുകളുടെ വികസനം വേഗത്തിലാക്കാനുള്ള നിയമനിർമാണത്തിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് പ്രസിഡണ്ട് റിതയെ നിർണായകമായ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.

നിലവിൽ ഗേറ്റ്‌വേ ഫോർ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ ഇനീഷ്യേറ്റീവിന്റെ ഡയറക്ടറാണ് റിത. ഇപ്പോൾ രാജ്യത്തിന്റെ നിർണായകമായ ഒരു സ്ഥാനത്തേക്കാണ് പ്രസിഡണ്ട് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. സെനറ്റിന്റെ അംഗീകാരം കൂടിയേ ഇനി ആവശ്യമുള്ളൂ. അസിസ്റ്റന്റ് സെക്രട്ടറി ഓഫ് എനർജി എന്ന ഈ സ്ഥാനത്തിന് അമേരിക്കയും ആണവോർജ ഗവേഷണത്തിന്റെ ചുമതലയടക്കം നിരവധി ഗൗരവപ്പെട്ട കാര്യങ്ങൾ ചെയ്യാനുണ്ട്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എൻജിനീയറിങ് ബിരുദവും മിഷിഗൺ സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡിയും നേടിയിട്ടുണ്ട് റിത.

ആണവശാസ്ത്ര സംബന്ധിയായ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്ക് വിഘാതമായി നിന്നിരുന്ന ചില സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ നീക്കുന്ന നിയമങ്ങളിലാണ് ട്രംപ് കഴിഞ്ഞയാഴ്ച ഒപ്പുവെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍