UPDATES

വിദേശം

റോബര്‍ട്ട് മുഗാബെ: ഒടുവില്‍ രക്ഷയില്ലാതെ പുറത്തേക്ക്; സിംബാബ്‌വെയില്‍ 37 വര്‍ഷത്തെ ഏകാധിപത്യം അവസാനിച്ചു

1980 ല്‍ സിംബാബ്‌വെ ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായതുമുതല്‍ മുഗാബെയാണ് പ്രസിഡണ്ട്.

സിംബാബ്‌വെ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ ഒടുവില്‍ രാജിവെച്ചു. അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനായി സംയുക്ത പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് രാജി. 37 വര്‍ഷത്തെ ഏകാധിപത്യത്തിനു ഇതോടെ അറുതിയായി. അദ്ദേഹത്തിന്റേയും രണ്ടാം ഭാര്യ ഗ്രേസിന്റേയും കുടംബ ഭരണത്തില്‍ പൊറുതിമുട്ടി രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ഇതോടെ ആഴ്ച്ചകളായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിയായെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 93 വയസ്സുളള മുഗാബെയുടെ രാജികത്ത് സ്പീക്കര്‍ സഭയെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ജനപ്രതിനിധികള്‍ കരഘോഷം മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. സ്പീക്കര്‍ ജേക്കബ് മുബൈന്‍ഡയാണ് മുഗാബെയുടെ രാജികത്ത് പാര്‍ലമെന്റിനെ വായിച്ച് കേള്‍പ്പിച്ചത്. മുഗാബെ രാജ്യവെയ്ക്കണമെന്നാവശ്യപ്പെട്ട് തെരുവില്‍ തടിച്ചുക്കൂടിയ ജനകൂട്ടവും രാജിവാര്‍ത്ത അറിഞ്ഞ് ആഘോഷങ്ങള്‍ നടത്തിയതായും വാര്‍ത്തകളുണ്ട്. രാജപാതകളിലെങ്ങും കാറുകള്‍ ഹോണ്‍ മുഴക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ജനം ആഘോഷം നടത്തി.

മുഗാബെയെ ‘വീഴ്ത്തിയ’ ഗ്രേസ് ആരാണ്? രണ്ടാം ഭാര്യയുടെ അധികാര ദുരയുടെ കഥ

ഭരണഘടന അട്ടിമറിച്ച് തന്റെ രണ്ടാംഭാര്യ ഗ്രേസിനു അധികാരം നല്‍കാനുളള മുഗാബെയുടെ നീക്കം നടന്നില്ല. ‘ തനിക്ക് അധികാരം നല്‍കൂ, ഞാന്‍ വൃത്തിയായി ഭരിക്കാം’ എന്ന മുദ്രവാക്യം മുഴക്കിയ ഗ്രേസിന്റെ നീക്കത്തെ സൈന്യവും പാര്‍ട്ടിയും വളരെ തന്ത്രപൂര്‍വ്വമാണ് കൈകാര്യം ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യം അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പിരിച്ചുവിട്ടത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. സാനു-പിഎഫ് പാര്‍ട്ടിയും അദ്ദേഹത്തെ പിരിച്ചുവിട്ടു. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങിയ അദ്ദേഹത്തിനെതിരെ നടപടികളില്ലാതെ പടിയിറങ്ങാന്‍ കളമൊരുക്കിയതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുസഭകളും അദ്ദേഹത്തെ ഇംപീച്ച് നടപടി ആരംഭിച്ചതോടെ മുഗാബെ രാജി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ” ഞാന്‍ റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ, സിംബാബ് വെ പ്രസിഡണ്ട് ഭരണഘടനയുടെ 96ാം വകുപ്പ് അനുസരിച്ച് രാജികത്ത് സമര്‍പ്പിക്കുന്നു” എന്നാണ് അദ്ദേഹം നല്‍കിയ രാജികത്തിന്റെ തുടക്കം. 1980 ല്‍ സിംബാബ്‌വെ ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായതുമുതല്‍ മുഗാബെയാണ് പ്രസിഡണ്ട്.

മുഗാബെ ഇനി പുറത്തേക്ക്; കരുക്കള്‍ നീക്കി സ്വന്തം പാര്‍ട്ടി,ജനം തെരുവില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍