UPDATES

വിദേശം

നെറ്റഫ്‌ളിക്‌സിന്റെ നാര്‍ക്കോസ് പരിപാടിക്കെതിരെ റോബര്‍ട്ടോ എക്‌സോബാറിന്റെ ഭീഷണി

പാബ്ലോ കൊല്ലപ്പെടുന്നതായി കാണിച്ചുകൊണ്ടാണ് നാര്‍കോസിന്റെ രണ്ടാം ഭാഗം അവസാനിക്കുന്നത്. തന്റെ സഹോദരന്റെ മരണത്തെ കുറിച്ച് താന്‍ ചര്‍ച്ച ചെയ്യറില്ലെന്നും അയാള്‍ കൊല്ലപ്പെട്ടുവെന്നാണ് ആളുകള്‍ പറയുന്നതെന്നും റോബര്‍ട്ടോ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പാബ്ലോ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇപ്പോഴും അയാള്‍ തന്റെ സഹോദരനാണ്

തങ്ങളുടെ കഥ അനുവാദമില്ലാതെ അവതരിപ്പിക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ സ്ട്രീമിംഗ് ചാനലായ നെറ്റ്ഫ്‌ളിക്‌സ് മെഡെല്ലന്‍ അധോലകസംഘത്തിന്റെ തലവന്‍ പാബ്ലോ എസ്‌കോബാറിന്റെ സഹോദരനും 71 കാരനുമായ റോബര്‍ട്ടോ എസ്‌കോബാര്‍ 2016 ജൂലൈ ഒന്നിന് ആവശ്യപ്പെട്ടിരുന്നു. നാര്‍കോസ് എന്ന നെറ്റ്ഫ്‌ളിക്‌സ് പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. അത് കിട്ടിയില്ലെങ്കില്‍ പരിപാടി അവസാനിപ്പിക്കുമെന്ന് എസ്‌കോബാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച, പരിപാടിയുടെ പ്രമുഖ ലൊക്കേഷന്‍ സ്‌കൗട്ട് മെക്‌സിക്കോയില്‍ വച്ച് വെടിയേറ്റ മരിച്ചു. നാര്‍ക്കോസിന് വേണ്ടി പുതിയ ലൊക്കേഷന്‍ തേടി നടക്കുമ്പോഴായിരുന്നു കൊലപാതകത്തിന് പേരുകേട്ട ഒരു സ്ഥലത്ത് വച്ച് കാര്‍ലോസ് മുനോസ് പോര്‍ട്ടല്‍ എന്ന സ്‌കൗട്ട് വെടിയേറ്റ് മരിച്ചത്. തങ്ങളുടെ കൊളംബിയയിലുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണവും നല്‍കുന്നതിനായി നെറ്റ്ഫ്‌ൡക്‌സ് പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ വാടകയ്ക്ക് നല്‍കുന്നതാവും നല്ലതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ റോബര്‍ട്ടോ എസ്‌കോബാര്‍ പറഞ്ഞു. 1980കളില്‍ മെഡില്യന്‍ സംഘത്തിന്റെ പ്രതാപകാലത്ത് അവരുടെ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ആളാണ് രോബര്‍ട്ട് എസ്‌കോബാര്‍. 1993ല്‍ അറസ്റ്റിലായ ഇയാള്‍ 10 വര്‍ഷത്തിന് ശേഷം മോചിതനായിരുന്നു.

എസ്‌കോബാര്‍ കമ്പനിയുടെ അനുമതിയില്ലാതെ താനുമായോ തന്റെ സഹോദരന്‍ പാബ്ലോയുമായോ ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം മെഡെല്ലിനിലോ കൊളംബിയയിലോ വച്ച് നെറ്റ്ഫ്‌ളിക്‌സോ മറ്റേതെങ്കിലും കമ്പനിയോ ചിത്രീകരിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് റോബര്‍ട്ടോ പറഞ്ഞു. തങ്ങളുടെ അനുമതി ഇല്ലാതെ ചിത്രികരിക്കുന്നത് അപകടകരമാണെന്ന് ഇത് തങ്ങളുടെ രാജ്യമാണെന്നും റോബര്‍ട്ടോ ഓര്‍മ്മിപ്പിച്ചു.
പാബ്ലോ കൊല്ലപ്പെടുന്നതായി കാണിച്ചുകൊണ്ടാണ് നാര്‍കോസിന്റെ രണ്ടാം ഭാഗം അവസാനിക്കുന്നത്. തന്റെ സഹോദരന്റെ മരണത്തെ കുറിച്ച് താന്‍ ചര്‍ച്ച ചെയ്യറില്ലെന്നും അയാള്‍ കൊല്ലപ്പെട്ടുവെന്നാണ് ആളുകള്‍ പറയുന്നതെന്നും റോബര്‍ട്ടോ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പാബ്ലോ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇപ്പോഴും അയാള്‍ തന്റെ സഹോദരനാണ്.

അവര്‍ അവരുടെ അമ്മമാരുടെ ഗര്‍ഭപാത്രത്തില്‍ തുടരുന്നതാണ് നല്ലതെന്നാണ് നെറ്റ്ഫ്‌ളിക്‌സുമായുള്ള നിയമപോരാട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ റോബര്‍ട്ടോ മറുപടി പറഞ്ഞത്. ഇതുപോലുള്ള ആളുകള്‍ കൊളംബിയയിലേക്ക് വരുമ്പോള്‍ അവരോടെ തങ്ങള്‍ ഇതാണ് പറയാറുള്ളതെന്നും റോബര്‍ട്ടോ പറഞ്ഞു. നാര്‍കോസിന്റെ മൂന്നാം ഭാഗം അടുത്ത കാലത്ത് അവസാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍