UPDATES

വിദേശം

തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി പ്രവർത്തിച്ച റഷ്യൻ പ്രചാരകർ ആഫ്രിക്കൻ വംശജരിൽ തെറ്റിദ്ധാരണ പടർത്തിയെന്ന് റിപ്പോർട്ട്

ഹിലരി ക്ലിന്റനെതിരായ പ്രചാരണങ്ങൾക്ക് പ്രധാനപ്പെട്ട എല്ലാ സാമൂഹികമാധ്യമങ്ങളും റഷ്യൻ സംഘം ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. 

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഇടപെട്ട റഷ്യൻ പ്രചാരകർ‌ ആഫ്രിക്കൻ വംശജരായ അമേരിക്കക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ചെന്ന് റിപ്പോർട്ട്. ഡൊണൾഡ് ട്രംപിന്റെ എതിർ സ്ഥാനാർഥിയായിരുന്ന ഹിലരി ക്ലിന്റനെതിരെ ആയിരുന്നു റഷ്യൻ ഒാൺലൈൻ പ്രചാരകരുടെ പ്രവർത്തനം എന്നും പുതിയ ഗവേഷണറിപ്പോർട്ട് പറയുന്നു. ഇതിനായി പ്രധാനപ്പെട്ട എല്ലാ സാമൂഹികമാധ്യമങ്ങളും റഷ്യൻ സംഘം ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

റഷ്യൻ പ്രചാരകർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. ഹിലരി ക്ലിന്റനെ പിന്തുണച്ചിരുന്നവർ, ആഫ്രിക്കൻ വംശജർ എന്നിവർക്കിടയിൽ സ്ഥാനാർത്ഥിയുടെ മതിപ്പ് ഇല്ലാതാക്കുന്ന തരത്തിൽ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. യുഎസിലെ രഹസ്യ പ്രക്ഷോഭകരിൽ നിന്നുൾപ്പെടെ  സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന തരത്തിൽ ഉൾപ്പെടെ ഇവർ പ്രചാരണം നടത്തിയിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ഉൾ‌പ്പെടെ  ഇത്തരത്തിലുള്ള ആയിരക്കണക്കിന് പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.

പ്രചാരണങ്ങളടെ ഭാഗമായി 2016 ലെ തിരഞ്ഞെടുപ്പിൽ യുഎസിലെ കറുത്ത വർഗക്കാരുടെ  ഇടപെടൽ 60 ശതമാനത്തിൽ താഴെയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. 2012ൽ 66.6 ശതമാനം ആയിരുന്ന പങ്കാളിത്തമാണ് ഇത്തരത്തിൽ ഇടിഞ്ഞതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യഎസ് സെനറ്റിന് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിലാണ് 2016 ൽ ലെ തിരഞ്ഞെടുപ്പിൽ റഷ്യന്‍ പ്രചാരകർ പ്രമുഖമായ എല്ലാ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളും ഉപയോഗപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തീവ്ര വലത് പക്ഷത്തുനിന്നും കൊണ്ട് മുന്നേറിയ ട്രംപ് ഇത്തരം പ്രചാരണങ്ങൾ നടത്തി ഭുരിപക്ഷം വരുന്ന മറുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നിവിടങ്ങളിൽ നിന്നം ലഭിച്ച വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍