UPDATES

വിദേശം

പുടിന്‍ ഇന്നെത്തുന്നു; ചൈനീസ് ഭീഷണി S-400 മിസൈല്‍ കൊണ്ട് പ്രതിരോധിക്കാന്‍ ഇന്ത്യ; കരാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ചൈന ഇതിനകം തന്നെ S-400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു

ഇന്നും നാളെയുമായി (ഒക്ടോബർ 4, 5) റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ നടത്തുന്ന ഇന്ത്യൻ സന്ദർശനത്തിനിടയിൽ ഇന്ത്യയും റഷ്യയും എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിനുള്ള കരാറിൽ ഒപ്പുവെക്കും.

അതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

S-400 Triumph (NATO അതിനെ വിളിക്കുന്നത് SA-21 Growler എന്നാണ്) റഷ്യയുടെ Almaz Central Design Bureau വികസിപ്പിച്ചെടുത്ത ഒരു മിസൈൽ പ്രതിരോധ സംവിധാനമാണ്. റഷ്യൻ സേനയുടെ S 300P, S-200 എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് പകരമാകും ഇത്.

S-300 പരമ്പരയിലെ ഭൂതല-ആകാശ മിസൈല്‍ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനായാണ് S-400 വികസിപ്പിച്ചത്. ഏപ്രിൽ 2007-ൽ പൂർത്തിയാക്കിയ ആദ്യ S-400 ഓഗസ്റ്റ് 2007-ൽ മുന്നണിയിൽ വിന്യസിച്ചു. മോസ്‌കോ മേഖല, കാലിനിൻഗ്രാഡിലെ ബാൾട്ടിക് പുറംഭാഗം, കിഴക്കൻ സൈനിക ജില്ലാ എന്നിവിടങ്ങളിലായി ദേശീയ വ്യോമമേഖലയുടെ പ്രതിരോധത്തിനായി റഷ്യ നാല് S-400 റെജിമെന്റുകളെ വിന്യസിച്ചു.

തെക്കൻ സൈനിക ജില്ലയിലെ S-400 സംവിധാനം അടുത്തുതന്നെ സജ്ജമാകും. 2015-ൽ റഷ്യൻ സേനയ്ക്ക് 20-ലേറെ S-400 ബറ്റാലിയനുകൾ കൈമാറും. 2020-ആകുമ്പോൾ 56, S-400 ബറ്റാലിയനുകൾ സേനയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

എന്തുകൊണ്ട് ഇന്ത്യ ഇത് വാങ്ങുന്നു?

പ്രധാനമായും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന എന്നിവരില്‍ നിന്നുള്ള ഭീഷണി നേരിടാനാണ് S-400 മിസൈല്‍ പ്രതിരോധ സംവിധാനം. ചൈന 2015-ല്‍ തന്നെ ആറു ബറ്റാലിയന്‍ S-400-ത്തിന് കരാര്‍ ഒപ്പു വച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇത് ചൈനയ്ക്ക് നല്‍കിത്തുടങ്ങി. ഇത് മേഖലയില്‍ ചൈനീസ് മേധാവിത്വത്തിന് ഇടവരുത്തുമെന്ന് മനസിലായതോടെയാണ് ഇന്ത്യയും ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 2015 ഒക്ടോബറില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍ 12 യൂണിറ്റ് S-400 സംവിധാനം വാങ്ങാന്‍ തീരുമാനിച്ചെങ്കിലും  ഇന്ത്യയുടെ ആവശ്യത്തിന് അഞ്ചു യൂണിറ്റ് മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

തുര്‍ക്കിയും സൗദി അറേബ്യയുമാണ്‌ ഈ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനായി രംഗത്തുള്ള മറ്റു രണ്ടു രാജ്യങ്ങള്‍. ഇറാക്കും ഖത്തറും താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

S-400 Triumph പ്രത്യേകതകൾ

“വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള വ്യോമ ലക്ഷ്യങ്ങളെയും 30 കിലോമീറ്റർ ഉയരത്തിലും 400 കിലോമീറ്റർ ദൂരത്തിലും നിന്ന് ലക്ഷ്യംവെക്കാൻ S-400 സംവിധാനത്തിനാകും.”

S-400 വ്യോമപ്രതിരോധ സംവിധാനത്തിൽ പല ഉപയോഗങ്ങളുമുള്ള ഒരു റഡാർ, സ്വന്തമായി കണ്ടെത്തലും ലക്‌ഷ്യം വെക്കലും നടത്തുന്ന സംവിധാനം, വിമാനവേധ മിസൈൽ സംവിധാനങ്ങൾ, വിക്ഷേപണികൾ, നിയന്ത്രണ കേന്ദ്രം എന്നിവ ഉൾപ്പെടുന്നു. ബഹുതല പ്രതിരോധം തീർക്കാനായി മൂന്നു തരം മിസൈലുകൾ വിക്ഷേപിക്കാനും അതിനു ശേഷിയുണ്ട്. ഒരേ സമയം 36 ലക്ഷ്യങ്ങളെ അതിനു നേരിടാനാകും.

മുൻ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങളേക്കാൾ രണ്ടിരട്ടി കാര്യക്ഷമമാണ് S-400. വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇത് വിന്യസിക്കാനാകും. സായുധസേനകളുടെ നിലവിലുള്ളതും ഭാവിയിൽ വരാനുള്ളതുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഇതിനെ ഘടിപ്പിക്കാനുമാകും.

ഈ സംവിധാനത്തിൽ ആദ്യം ചേർത്ത മിസൈൽ 48N6DM (48N6E3) ആണ്. 48N6M മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണിത്. 250 കിലോമീറ്റർ വ്യോമപരിധിയിലുള്ള ലക്ഷ്യങ്ങളെ ഇതിനെ തകർക്കാനാകും.

S-400-ലെ 40N6 മിസൈലുകൾക്ക് 400 കിലോമീറ്റർ വ്യോമപരിധി വരെ നിരീക്ഷിക്കാവുന്ന റഡാറുപയോഗിച്ച് അത്തരം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയും. AWACS, J-STARS, EA-6B തുടങ്ങിയവയെയെല്ലാം ഇതിനു തകർക്കാനാകും.

S-400 Triumph-ൽ 9M96E, 9M96E2 എന്നീ മധ്യദൂര ഭൂതല-ഭൂതല മിസൈലുകളും ഉപയോഗിക്കുന്നുണ്ട്. ഉയർന്ന വേഗതയിൽ പറക്കുന്ന പോർവിമാനങ്ങളെ വരെ ആക്രമിക്കാൻ ഇവയ്ക്കാവും. 9M96 മിസൈലുകളും ദൂരപരിധി 120 കിലോമീറ്ററാണ്.

പ്രയോഗവും നിയന്ത്രണവും

S-400 Triumph നിയന്ത്രണ സംവിധാനം ( 55K6E) Ural-532301 എന്ന മൊബൈല്‍ കമാന്‍ഡ് പോസ്റ്റ്‌ വെഹിക്കിള്‍ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ദീർഘദൂര നിരീക്ഷണ റഡാർ, വ്യോമാക്രമണ ഭീഷണികൾ കണ്ടെത്താനുള്ള സംവിധാനം, ഭീഷണികളുടെ ആക്രമണസാധ്യതകൾ ക്രമംതിരിക്കൽ എന്നിവയും ഇതുചെയ്യും. SA-12, SA-23, S-300 തുടങ്ങിയ മറ്റു പ്രതിരോധ സംവിധാനങ്ങളുമായി വിവരങ്ങൾ കൈമാറുന്നതിനും ഇതിനു കഴിയും.

റഡാറുകൾ

S-400 ലെ നിയന്ത്രണ, ലക്ഷ്യ സംവേദന റഡാർ 92N6E ആണ് (NATO പേര് Gravestone ). MZKT-7930 8×8 വാഹനത്തിലാണ് ഇത് സ്ഥാപിക്കുക. ഇതേ വാഹനം തന്നെയാണ് 96L6 Cheese Board 3D നിരീക്ഷണ റഡാറും ആവശ്യമെങ്കിൽ കൊണ്ടുപോവുക. 600 കിലോമീറ്റർ പരിധിയിലുള്ള പോർവിമാനങ്ങൾ, റോട്ടർക്രാഫ്റ്റ്, ക്രൂയിസ് മിസൈലുകൾ, ഡ്രോൺ, ബാലിസ്റ്റിക് മിസൈലുകൾ, നിയന്ത്രിത മിസൈലുകൾ എന്നിവ ഈ റഡാറിന് കണ്ടെത്താൻ കഴിയും. ഒരേ സമയം 300 ലക്ഷ്യങ്ങളെ വരെ ഇതിനു നിരീക്ഷിക്കാം.

റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍: ഇന്ത്യക്കെതിരെ ഉപരോധ ഭീഷണിയുമായി യുഎസ്‌

വിക്ഷേപിണി

BAZ-64022 6×6 ട്രാക്ടർ ട്രക്, അല്ലെങ്കിൽ MAZ-79100 പരമ്പരയിലെ Transporter-Erector-Launcher (TEL) വാഹനം എന്നിവയിലാണ് SP85TE2 വിക്ഷേപിണികൾ സ്ഥാപിച്ചിട്ടുള്ളത്. TEL വാഹനത്തിന് വിവിധതരം മിസൈലുകളടങ്ങുന്ന നാല് വിക്ഷേപണ സാമഗ്രികൾ വരെ കൊണ്ടുപോകാനാകും.

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേൽ ഇടപാട്: പൊളിഞ്ഞുവീഴുന്ന കള്ളങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍