UPDATES

വിദേശം

റഷ്യക്കാർ മ്യുള്ളറുടെ അന്വേഷണത്തിലെ തെളിവുകൾ ലീക്ക് ചെയ്തെന്ന് പ്രൊസിക്യൂട്ടർമാർ

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തുന്ന റോബർ മ്യുള്ളർ ശേഖരിച്ച തെളിവുകൾ ഓൺലൈനിൽ ലീക്കായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മ്യുള്ളറുടെ അന്വേഷണത്തിന്റെ വിശ്വാസ്യതയിൽ സന്ദേഹം സൃഷ്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് ആരോപണം.

ഒരു ഫയൽസ് ഷെയറിങ് വെബ്സൈറ്റിലാണ് മ്യുള്ളർ ശേഖരിച്ച തെളിവുകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തോളം ഫയലുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒരു ട്വിറ്റർ അക്കൗണ്ട് വഴി ഇതിന് പ്രചാരം കൊടുക്കുന്നതായും കോടതിയിൽ നൽകിയ വിവരങ്ങളിൽ‌ പറയുന്നുണ്ട്. @HackingRedstone എന്ന അക്കൗണ്ടിലൂടെയാണ് ഇവയെല്ലാം വന്നിരിക്കുന്നത്.

ഫോൾഡറുകളുടെ ഘടനയും പേരുകളും തന്റെ ഓഫീസിൽ ഉപയോഗിച്ചിരുന്നതിന് സമാനമാണെന്ന് മ്യുള്ളർ കോടതിയെ ധരിപ്പിച്ചു. ഇവ തന്റെ ഓഫീസ് പൊതുജനത്തിന് ലഭ്യമാക്കിയിരുന്നില്ലാത്ത വിവരങ്ങളാണെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍