UPDATES

വായിച്ചോ‌

ലോകകപ്പ് കഴിഞ്ഞു; വാഴ്‌ത്തുപാട്ടുകളൊഴിഞ്ഞു: ഇനി പുടിന്റെ ഊഴം

ലോകകപ്പുകളിൽ എറ്റവും മഹത്തരമായത് എന്നായിരുന്നു ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വാഴ്ത്ത്.

2018 ലോകകപ്പിന്റെ അവസാനവിസിൽ മുഴങ്ങും മുമ്പ് ലോകമാധ്യമങ്ങൾ ഒരേ വാഴ്ത്തുപാട്ടിലായിരുന്നു. റഷ്യൻ ലോകകപ്പ് വൻവിജയം എന്നായിരുന്നു അവരുടെ പ്രഘോഷണം.

റഷ്യക്ക് തങ്ങളുടെ ഏറ്റവും നല്ല മുഖം പുറത്തു കാണിക്കാനായെന്നും ലോകം അതുകണ്ട് തിരിച്ച് പുഞ്ചിരിച്ചെന്നുമാണ് ദി ഇൻഡിപ്പെൻഡൻഡ് എഴുതിയത്. ലോകകപ്പുകളിൽ എറ്റവും മഹത്തരമായത് എന്നായിരുന്നു ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വാഴ്ത്ത്.

എന്നാൽ, റഷ്യൻ ജനതയുടെ വിധേയത്വം എക്കാലത്തേക്കുമുള്ളതാണോ എന്ന കാര്യത്തിൽ മറ്റാർക്കും സംശയമില്ലെങ്കിൽക്കൂടിയും റഷ്യൻ പ്രസിഡണ്ടിന് നല്ല സംശയമുണ്ടെന്നു തന്നെ വേണം പറയാൻ.

ഭൗമരാഷ്ട്രീയപരമായി പുടിൻ ഏതാണ്ടൊരു കുടുക്കിലാണ്. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പുടിൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അധാർമികമായ ഇടപെടൽ ലോകമെങ്ങുമുള്ള ജനാധിപത്യകാംക്ഷികളെ ഒട്ടൊന്നുമല്ല രോഷാകുലകരാക്കിയിട്ടുള്ളത്. ഇത്തരം നിരവധി പ്രശ്നങ്ങൾ വേറെയും അന്താരാഷ്ട്ര തലത്തിൽ കിടക്കുന്നു. ഇതിനെയെല്ലാം മറികടക്കാൻ ശേഷിയുള്ള നേതാവാണ് താനെന്ന് പുടിൻ തെളിയിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍