UPDATES

വിദേശം

പാക്കിസ്താനിൽ 2000 കോടി ഡോളറിന്റെ സൗദി നിക്ഷേപം; കരാർ ഒപ്പുവച്ച് കിരീടാവകാശി

മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരും ഉൾപ്പെടുന്ന സംഘമാണ് കിരീടാവകാശിക്കൊപ്പം പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.

രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ-സഹകരണ പദ്ധതികളിൽ‌ ഒപ്പുവച്ച് സൗദി‌ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താൻ സന്ദർശനം. മുന്നുദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കി ഞായറാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനിലെത്തിയത്.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദർശനം. കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊടൊപ്പം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരും ഉൾപ്പെടുന്ന സംഘമാണ് കിരീടാവകാശിക്കൊപ്പം പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.

2000 കോടി ഡോളൻ നിക്ഷേപം ലക്ഷ്യമിടുന്ന എട്ട് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പവച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പാക്കിസ്താൻ തുറമുഖമായ ഗ്വാദറിൽ സൗദിയുടെ അറാംകോ 1000കോടി ചിലവിട്ട് എണ്ണ ശുദ്ധീകരണ ശാല സജ്ജമാക്കുന്നതാണ് ഇതിൽ പ്രധാനമെന്ന് ചൈനീസ് വാര്‍ത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് പറയുന്നു.

പാക്കിസ്ഥാൻ സൗദിയുടെ സൗഹൃദ രാഷ്ടമാണെന്നായിരുന്നു കിരീടാവകാശിയുടെ രാജ്യത്തെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കിരീടാവകാശി പാക്കിസ്ഥാനിലെത്തിയത്. ഇന്ന് പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന അദ്ദേഹം ചൊവ്വാഴ്ച ഇന്ത്യയിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍