UPDATES

വിദേശം

ഇറാനെതിരായ നീക്കം; യുഎഇക്കും സൗദിയും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ പിന്തുണ

ഇറാന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ബാഹ്യഇടപെടല്‍ അത്യാവശ്യമാണെന്നായിന്നു യോഗത്തില്‍ അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്തയ്ബയുടെ പ്രതികരണം.

ഇറാനില്‍ ഭരണമാറ്റത്തിന് സമ്മര്‍ദം ചെലുത്താണമെന്ന് ആവശ്യപ്പെട്ട് യുഎഇക്കും സൗദിക്കുമൊപ്പം ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും. സൗദി അറേബ്യന്‍ വിദേശ കാര്യ മന്ത്രി, യുഎഇയിലെ അമേരിക്കന്‍ അംബാസിഡര്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ഡയറക്ടര്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്കില്‍ നടന്ന ആണവ ഇറാനെതിരായ അന്താരാഷ്ട്ര ഒത്തുചേരലില്‍ (യുഎഎന്‍ഐ) ലായിരുന്നു പ്രതികരണം. 2015 ലെ ഇറാന്‍ ആണവ കരാറിനെതിരേ എതിര്‍ക്കുന്ന രാഷ്ടങ്ങളുടെ കൂട്ടായ്മയാണ് യുഎഎന്‍ഐ.

ഇറാന്റെ നടപടികള്‍ക്കെതിരെ ശക്തമായ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ അവര്‍ പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും അല്‍ ജുബൈര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ആണവ ഇറാനെതിരായ അന്താരാഷ്ട്ര ഒത്തുചേരലില്‍ (യുഎഎന്‍ ഐ) പറഞ്ഞു. തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രവുമായി എങ്ങനെ ചര്‍ച്ചകള്‍ നടത്തുമെന്നും ജൂബൈര്‍ ചോദിച്ചതായി യുഎഇ ദിനപത്രമായ ദ നാഷനല്‍ പറയുന്നു.

ഇറാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആരോപിച്ച് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാല്‍ട്ടണ്‍, സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക പോംപിയോ, സൗദി അറബ്യേ വിദേശ കാര്യമന്ത്രി അദേല്‍ ആല്‍ജുബൈര്‍ എന്നിവര്‍ രംഗത്തെത്തിയതിന് പിറകെയാണ് ഇറാനുമായി അതിര്‍ത്തി പങ്കിടുന്നതും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പ്രമുഖരുമായവരുടെ നടപടി.

എന്നാല്‍ ഇറാന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ബാഹ്യഇടപെടല്‍ അത്യാവശ്യമാണെന്നായിന്നു യോഗത്തില്‍ അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്തയ്ബയുടെ പ്രതികരണം. ഇറാനെ ഒറ്റപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് യുറോപ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. സൗദിക്കു നേരെയൊ, യുഎഇക്ക് നേരെയൊ ഇറാന്‍ ഒരു മിസൈല്‍ പ്രയോഗിച്ചാല്‍ ഏതുതരത്തില്‍ പ്രതിരോധിക്കാനാവും. എന്തായിരിക്കും പ്രതികരണമെന്നും അദ്ദേഹം ചോദിക്കുന്നു. ഇസ്രായേല്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവര്‍ക്ക് ഇറന്‍ നിലപാട് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍