UPDATES

വിദേശം

സ്വാതന്ത്ര്യം തേടി നാടുവിട്ടു; സൗദി യുവതി ബാങ്കോക്ക് വിമാനത്താവളത്തിൽ ‘തടവിൽ’

സൗദി അറേബ്യയിലേക്കുതന്നെ ബലംപ്രയോഗിച്ചു തിരിച്ചുകൊണ്ടുപോയേക്കുമെന്നും കുടുംബം കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി

കുടുംബത്തോടൊപ്പം കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ ഒളിച്ചുകടന്ന സൗദി യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞു. റഹാഫ് മുഹമ്മദ് എം. അൽക്വുനന് എന്ന 18 കാരിയാണ് തായ്‍ലാന്റ് വഴി ഓസ്ട്രേലിയയിലേക്കു പോവാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കപ്പെട്ടത്. ഇവർ ബാങ്കോക്ക് വിമാനത്താവളത്തിൽ ഉണ്ടെന്ന കാര്യം തായ്‌ലാൻഡ് അധികൃതർ സ്ഥിരീകരിച്ചു.

ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ തന്നെ സൗദി, കുവൈത്ത് അധികൃതർ തടഞ്ഞുവെക്കുകയും പാസ്പോർട്ട് പിടിച്ചുവെച്ചതായും റഹാഫ് പറഞ്ഞതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഗ്രഹിക്കുന്നതുപോലെ പഠിക്കാനും ജോലിചെയ്യാനും സൗദിയിൽ സാധ്യമല്ലാത്തതിനാലാണ് രാജ്യംവിടുന്നതെന്ന് വ്യക്തമാക്കിയ യുവതി താൻ ഇസ്‌ലാംമതം ഉപേക്ഷിച്ചതായും പറയുന്നു.

അതേസമയം, തന്റെ അവസ്ഥയുൾപ്പെടെ സാമൂഹികമാധ്യമങ്ങളിലുടെ പുറത്ത് പറഞ്ഞത് ഭീഷണി ഉയർത്തുന്നതായും യുവതി പറയുന്നു. വിഷത്തിൽ പിതാവ് എതിർ‌ നിലാപാടാണ് ഉയർത്തന്നത്. ഫോട്ടോയും തന്റെ ഇപ്പോഴത്തെ അവസ്ഥയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് അദ്ദേഹത്തെ തനിക്ക് എതിരാക്കിയത്. നിലവിലെ സാഹചര്യത്തിൽ തന്നെ സൗദി അറേബ്യയിലേക്കുതന്നെ ബലംപ്രയോഗിച്ചു തിരിച്ചുകൊണ്ടുപോയേക്കുമെന്നും, അത് സംഭവിച്ചാൽ  കുടുംബം തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍