UPDATES

വിദേശം

ബാങ്കോക്കിലെത്തിയ സൗദി യുവതി യുഎൻ സംരക്ഷണത്തിൽ; രാഷ്ട്രീയ അഭയം നൽകാൻ നടപടി വേണമെന്ന് ഓസ്ട്രേലിയ

മടങ്ങാൻ വിസമ്മതിച്ച 18 കാരി വിമാനത്താളത്തിലെ ഹോട്ടലിലേക്ക് മാറിയിരുന്നു

കുടുംബത്തോടൊപ്പം കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ ബാങ്കോക്കിലേക്ക് കടന്ന സൗദി യുവതിയെ യുഎൻ അഭയാർത്ഥി ക്യാംപിലേക്ക് മാറ്റി. റഹാഫ് മുഹമ്മദ് എം. അൽകുനൂനിനെ സൗദിയിലേക്ക് മടക്കി അയക്കാനുള്ള തായ്‌ലാൻഡ് അധികൃതരുടെ നടപടി പരാജയപ്പെട്ടതോടെയാണ് യുവതിയെ യുഎൻ ക്യാംപിലേക്ക് മാറ്റിയത്. മടങ്ങാൻ വിസമ്മതിച്ച 18 കാരി വിമാനത്താളത്തിലെ ഹോട്ടലിലേക്ക് മാറുകയായിരുന്നു.

അതേസമയം, യുവതിയുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഒാസ്ട്രേലിയ റഹാഫ് മുഹമ്മദിന് രാഷ്ടീയ അഭയം അഭ്യർഥിക്കാൻ അവസരം നൽകണമെന്ന് തായ്ലന്റിനോടും യുഎൻ മനുഷ്യാവകാശ സംഘത്തോടും ആവശ്യപ്പെട്ടു. തായ്‍ലാന്റ് വഴി ഓസ്ട്രേലിയയിലേക്കു പോവാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു റഹാഫ് മുഹമ്മദ് ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കപ്പെട്ടത്. ഇവർക്ക് മുന്നുമാസത്തെ ഓസ്ട്രേലിയൻ സന്ദർശക വിസ ഉണ്ടെന്നും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിന്നു. എന്നാൽ സൗദിയിൽ നിന്നും കുടുംബത്തെ വെട്ടിച്ച് കടന്നെന്ന ആരോപണത്തെ തുടർന്ന് എമിഗ്രേഷൻ അധികൃതർ ഇവരെ തടയുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങിപ്പോവാൻ വിസമ്മതിച്ച യുവതി ആഗ്രഹിക്കുന്നതുപോലെ പഠിക്കാനും ജോലിചെയ്യാനും സൗദിയിൽ സാധ്യമല്ലാത്തതിനാലാണ് രാജ്യംവിടുന്നതെന്ന് വ്യക്തമാക്കിയ യുവതി താൻ ഇസ്‌ലാംമതം ഉപേക്ഷിച്ചതായും വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തന്നെ സൗദി അറേബ്യയിലേക്കുതന്നെ ബലംപ്രയോഗിച്ചു തിരിച്ചുകൊണ്ടുപോയേക്കുമെന്നും, അത് സംഭവിച്ചാൽ കുടുംബം തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് മടങ്ങിപ്പോവാൻ വിസമ്മതിക്കുകയായിരുന്നു. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ തന്നെ സൗദി, കുവൈത്ത് അധികൃതർ തടഞ്ഞുവെക്കുകയും പാസ്പോർട്ട് പിടിച്ചുവെച്ചതായും റഹാഫ് ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍