UPDATES

വിദേശം

സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ശിരോവസ്ത്രം ധരിക്കാതിരിക്കാന്‍ നിയമം സ്ത്രീകള്‍ക്ക് അനുവാദം കൊടുക്കുന്നുണ്ടെന്നും ഇനി തീരുമാനം അവരുടേതാണെന്നും രാജകുമാരന്‍

സൗദി അറേബ്യയില്‍ വനിതകളുടെ അവകാശങ്ങള്‍ക്ക് പരിഗണന കൊടുത്ത് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണം. സംയുക്ത കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും അനുവാദം കൊടുത്തതിനും കാര്‍ ഓടിക്കാനുള്ള അവകാശം നല്‍കിയതിനും പിന്നാലെ പുതിയ പരിഷ്‌കരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം.

സൗദിയിലെ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് ഏറ്റവും പുതിയ പരിഷ്‌കരണ പ്രഖ്യാപനം. പുരുഷന്മാരെ പോലെ മാന്യവും ഉചിതവുമായ വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നാണ് നിയമം പറയുന്നതെന്ന് രാജകുമാരന്‍ സിബിഎസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ശിരോവസ്ത്രം ധരിക്കാതിരിക്കാന്‍ നിയമം സ്ത്രീകള്‍ക്ക് അനുവാദം കൊടുക്കുന്നുണ്ടെന്നും ഇനി തീരുമാനം അവരുടേതാണെന്നും രാജകുമാരന്‍ പറയുന്നു. സ്ത്രീകള്‍ കുലീനമായ വസ്ത്രം ധരിക്കണമെന്നും എന്നാല്‍ ശിരോവസ്ത്രം ധരിക്കണമെന്ന് അതിന് അര്‍ത്ഥമില്ലെന്നും ഒരു മതപുരോഹിതന്‍ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. നീളമുള്ള സ്‌കര്‍ട്ടുകള്‍ക്കും ജീന്‍സുകള്‍ക്കും മുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്.

സമീപ കാലത്തായി പരമ്പരാഗതമായ കറുത്ത ശിരോവസ്ത്രം ഉപേക്ഷിച്ച് സൗദിയിലെ സ്ത്രീകള്‍ പല നിറങ്ങളിലുള്ള ശിരോവസത്രങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. നീല, പിങ്ക് നിറങ്ങളിലുള്ള ശിരോവസ്ത്രങ്ങളാണ് ഇപ്പോള്‍ പൊതുവെ കണ്ട് വരുന്നത്. ഏത് നിറത്തിലുള്ള ശിരോവസ്ത്രം ഉപയോഗിക്കാമെന്നതും സ്ത്രീകളുടെ ഇഷ്ടമാണെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ജിദ്ദയിലെ ഒരു കൂട്ടം സ്ത്രീകള്‍ പുതിയൊരു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിരുന്നു. ജോഗിംഗിന് പോകാനുള്ള സ്വാതന്ത്ര്യമായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍