UPDATES

വിദേശം

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

സൗദി അറേബ്യ ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയെക്കുറിച്ചാണ് നാസറുദീന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടുത്തുചാട്ടവും ഭ്രാന്തന്‍ നയങ്ങളും സല്‍മാന്റെ പ്രത്യേകതയാണെന്ന് നാസറുദീന്‍ അഭിപ്രായപ്പെടുന്നു.

സൗദി അറേബ്യ കുടുംബാധിപത്യത്തില്‍ ഏകാധിപത്യത്തിലേയ്ക്കാണ് നീങ്ങുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകര്‍ക്കിടയില്‍ ശക്തമാണ്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ തന്നിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരെ പുറത്താക്കുകയും 11 രാജകുമാരന്മാരെ ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൗദിയിലെ മാറ്റങ്ങള്‍ വിലയിരുത്തുകയാണ് സാമൂഹ്യനിരീക്ഷകന്‍ നാസിറുദീന്‍ ചേന്ദമംഗലൂര്‍. സൗദി അറേബ്യ ഏകാധിപത്യത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയെക്കുറിച്ചാണ് നാസിറുദീന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടുത്തുചാട്ടവും ഭ്രാന്തന്‍ നയങ്ങളും സല്‍മാന്റെ പ്രത്യേകതയാണെന്ന് നാസിറുദീന്‍ അഭിപ്രായപ്പെടുന്നു.

സൗദി കുടുംബാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് !

ഡസന്‍ കണക്കിന് രാജകുമാരന്‍മാരും നൂറ് കണക്കിന് അംഗങ്ങളുമുള്ള അല്‍ സഊദ് രാജ കുടുംബത്തിന്റെ സംഘം ചേര്‍ന്നുള്ള കൊള്ളയടിയായിരുന്നു ഇതുവരെ നടന്നിരുന്നത്. രാജാവ്, ഏറ്റവും അടുത്ത രാജകുമാരന്‍മാര്‍, അവരോടടുത്തവര്‍, ശേഷം മറ്റ് അല്‍ സഊദ് അംഗങ്ങള്‍ എന്നിങ്ങനെ ശ്രേണിയിലെ സ്ഥാനവും ഭാഗ്യവും പോലെ അധികാരത്തിന്റെ ശേഷിയും അംഗങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടു. പക്ഷേ അല്‍ സഊദ് കുടുംബത്തിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടാതെ പോന്നു, അധികാര വടംവലികള്‍ പോലും പരിധി ലംഘിക്കാതെ നീങ്ങി. സുദൈരി പോലുള്ള ചേരികള്‍ക്ക് പ്രകടമായ മേധാവിത്വം ഉണ്ടായിരുന്നുവെങ്കിലും. കൊള്ളയടിക്കുള്ള സൈദ്ധാന്തിക പിന്തുണക്കായി തീവ്ര വഹാബിസ്റ്റ് ആശയക്കാരെ കൂടെ നിര്‍ത്തുകയും ചെയ്തു.

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

പരമ്പരാഗത അധികാര കേന്ദ്രങ്ങളെ പൂര്‍ണ്ണമായും വെട്ടി നിരത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നീങ്ങുന്നത്. തന്നോട് അചഞ്ചലമായ കൂറും വിധേയത്വവും കാണിക്കുന്ന ഏതാനും പേരൊഴികെ മറ്റാര്‍ക്കും ഒരു റോളുമില്ലാത്ത ഭരണമാണ് മുഹമ്മദ് ലക്ഷ്യമിടുന്നത്. അതിന്റെ പാതയില്‍ തടസ്സമായേക്കാവുന്നത് എത്ര ശക്തനായാലും ഏത് കുടുംബാംഗമായാലും വെട്ടി നിരത്തും. എല്ലാ വിധ എതിര്‍പ്പുകളേയും ആയുധം കൊണ്ടും അധികാരം കൊണ്ടും നേരിടാമെന്നതാണ് ഉറച്ച വിശ്വാസം. പരമ്പരാഗത ഘടകങ്ങളിലൊന്നും വിശ്വാസമില്ല. കുടുംബാധിപത്യത്തില്‍ നിന്നും കറകളഞ്ഞ ഏകാധിപത്യത്തിലേക്കാണ് പോക്കെന്ന് ചുരുക്കം.

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

രണ്ടുപേരുടെ അറസ്റ്റ് വമ്പിച്ച പ്രാധാന്യം ഉള്ളതാണ്. ഒന്നാമത്തേത് അല്‍വലീദ് ബിന് തലാലിന്റെ പേരാണ്. അറബ് മേഖലയിലെ ഏറ്റവും വലിയ സമ്പന്നനും ആപ്പിള്‍ തൊട്ട് ട്വിറ്റര്‍ വരെയുള്ള നിരവധിയായ കമ്പനികളില്‍ നിര്‍ണായക നിക്ഷേപമുള്ള ആളുമാണ് അല്‍ വലീദ്. രാജ്യ സ്ഥാപകനായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ തലാലിന്റെ മകനായ വലീദ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ കൂടിയാണ്. പഴയ രാജാവ് അബ്ദുള്ളയുടെ മകനും രാജ കുടുംബത്തേയും തന്ത്ര പ്രധാന മേഖലകളു സംരക്ഷിക്കാനുള്ള നാഷണല്‍ ഗാര്‍ഡിന്റെ മേധാവിയുമായ മുതയ്ബ് ബിന്‍ അബ്ദുള്ളയാണ് രണ്ടാമത്തെ പ്രമുഖന്‍. അബ്ദുള്ളയുടെ മക്കളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നതായി മുതയ്ബ് മാത്രമായിരുന്നു വെട്ടി നിരത്തപ്പെടാന്‍ ബാക്കിയുണ്ടായിരുന്നത്. തന്ത്രപരമായി നാഷണല്‍ ഗാര്‍ഡിന്റെ നിയന്ത്രണം കയ്യിലാക്കി സുദൈരി ചേരിയെ മറികടന്ന് കിരീടാവകാശിയും പിന്നീട് രാജാവുമായ അബ്ദുള്ളയുടെ ഉദാഹരണം മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നിലുണ്ട്. നിര്‍ണായക ഘട്ടത്തില്‍ പാര നാഷനല്‍ ഗാര്‍ഡിന്റെ രൂപത്തില്‍ വരാനും അബ്ദുള്ള അധികാരം പിടിച്ചത് മാതൃകയാക്കി അബ്ദുള്ളയുടെ മകന്‍ അധികാര അട്ടിമറി നടത്തുന്നത് തടയാനുമായിരിക്കാം മുഹമ്മദ് ഇങ്ങനെയൊരു കടുംകൈ ചെയ്തത്.

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍