UPDATES

വിദേശം

യെമനിലെ പ്രസിഡണ്ടിന്റെ കൊട്ടാരം വിമതർ പിടിച്ചെടുത്തു; അന്തർദ്ദേശീയ അംഗീകാരമുള്ള സർക്കാരിനെതിരായ അട്ടിമറിയെന്ന് വിദേശകാര്യ മന്ത്രാലയം

ഏദന്റെ ഓരോ ഇ‍ഞ്ചും തങ്ങളുടെ കാൽക്കീഴിലായെന്ന് വിമതസേന അവകാശപ്പെടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

വടക്കൻ യെമനിൽ വിമതർ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയും സർക്കാർ സ്ഥാപനങ്ങളും മിലിട്ടറി ക്യാമ്പുകളും പിടിച്ചെടുത്തു. ഏദൻ നഗരത്തിലെ പ്രസിഡണ്ടിന്റെ കൊട്ടാരമാണ് പിടിച്ചെടുത്തത്. സുരക്ഷാ സേനകളും ദൃക്സാക്ഷികളും പറയുന്നതു പ്രകാരം വലിയ സംഘർഷങ്ങൾക്കു ശേഷമാണ് വിമതർ തങ്ങളുടെ നീക്കം വിജയത്തിലെത്തിച്ചത്. അനവധി പേർ കൊല്ലപ്പെട്ടതായും ഇവർ പറയുന്നു.

അതെസമയം പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ ആരുമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎഇയുടെ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിലിന്റെ കീഴിലുള്ള സെക്യൂരിറ്റി ബെൽറ്റ് എന്ന സൈനികദളത്തിന്റെ വക്താവ് പറയുന്നതു പ്രകാരം കാര്യമായ ചെറുത്തു നിൽപ്പൊന്നും പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു വേണ്ടി ഉണ്ടായിരുന്നില്ല. പ്രസിഡന്റിന്റെ സുരക്ഷാ സേനയിൽ നിന്നും കാര്യമായ ചെറുത്തുനിൽപ്പൊന്നുമില്ലാതെയാണ് കൊട്ടാരം പിടിച്ചെടുത്തത്. എഎഫ്പിയും റോയിട്ടേഴ്സും ഈ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അതെസമയം അന്തർദ്ദേശീയമായ അംഗീകാരമുള്ള സർക്കാരിനെതിരായ അട്ടിമറി ശ്രമമാണ് നടന്നിരിക്കുന്നതെന്ന് യെമൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

ഏദന്റെ ഓരോ ഇ‍ഞ്ചും തങ്ങളുടെ കാൽക്കീഴിലായെന്ന് വിമതസേന അവകാശപ്പെടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍