UPDATES

വിദേശം

പാരിസ് ബേക്കറി സ്ഫോടനം; രണ്ട് അഗ്നിശമന സേനക്കാർ മരിച്ചു; പരിക്കേറ്റ 10 പേരുടെ നില ഗുരുതരം

പാരിസിൽലെ ബേക്കറിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് തീയണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. രണ്ടു പേരാണ് രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചത്. ആകെ നാലുപേർ മരിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റതായി അറിയുന്നു. ഒരു ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റത് നാൽപതിലധികമാളുകൾക്കാണ്. ഇവരിൽ പത്തുപേരുടെ നില ഗുരുതരമാണ്.

സ്ഫോടനത്തിനു ശേഷം കെട്ടിത്തിൽ തീപ്പിടിത്തമുണ്ടായി. ഇരുപതോളം പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കെട്ടിടങ്ങൾക്ക് നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

പാരിസിൽ ‘മഞ്ഞക്കുപ്പായ’ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നതിനിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. ആഴ്ചാവസാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭത്തിന് ശനിയാഴ്ച വൻ ജനപങ്കാളിത്തം പ്രതീക്ഷിച്ച് 80,000 പൊലീസുകാരെ നിയന്ത്രണത്തിനായി സർക്കാർ രംഗത്തിറക്കിയ സാഹചര്യവും നിലവിലുണ്ട്. എന്നാൽ ഈ സ്ഫോടനത്തിന് പ്രക്ഷോഭകരുമായോ മറ്റേതെങ്കിലും സംഘടനകളുമായോ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍