UPDATES

വിദേശം

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി

സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. ടെലിവിഷനിലൂടെയാണ് താന്‍ രാജിവയ്ക്കുകയാണെന്ന വിവരം സുമ പ്രഖ്യാപിച്ചത്. സമുയുടെ രജിയെ തുടര്‍ന്ന് ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ റമഫോസ പ്രസിഡന്റിന്റെ താത്കാലിക ചുമതല ഏറ്റെടുത്തു. സുമയുടെ കടുത്ത എതിരാളിയാണ് റമഫോസാ. അഫ്രിക്കന്‍ നാഷണ്‍ കോണ്‍ഗ്രസിന്റെ(എഎന്‍സി) തലവനായി ഡിസംബറില്‍ റമഫോസ തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സുമയുടെ പ്രസിഡന്റ് സ്ഥാനത്തിനു ഭീഷണി ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ വ്യാഴാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് എഎന്‍സി അറിയിച്ചത്.

ഏറെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജേക്കബ് സുമയോട് സ്ഥാനം ഒഴിയാനാണ് കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തത്. ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച, അഴിമതി ആരോപണങ്ങള്‍, രണ്ടു ധനമന്ത്രിമാരുടെ വിവാദ പുറത്താക്കല്‍, ഇതൊക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ട് ആയി രണ്ടാം വട്ടവും ഭരണം നടത്തിക്കൊണ്ടിരുന്ന ജേക്കബ് സുമയുടെ പതനത്തിനു കാരണമായവ. അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലെ അവസ്ഥയില്‍ എഎന്‍സിക്ക് തിരിച്ചടിയുണ്ടാകുമെന്ന അനുമാനത്തില്‍ കൂടിയാണ് സുമയെ മാറ്റാന്‍ അദ്ദേഹത്തിന്‍രെ പാര്‍ട്ടി തീരുമാനം എടുത്തതും.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാരില്‍ നിന്ന് പഠിക്കാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍