UPDATES

വിദേശം

സ്‌പെയിന്‍ ഭീകരാക്രമണം: മരണം 16 ആയി

ആക്രമണങ്ങളില്‍ 120ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍

സ്‌പെയിനില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ 51കാരിയും മരിച്ചതായി സ്പാനിഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. അതേസമയം ഇരട്ട ആക്രമണങ്ങളില്‍ ഏതിലാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.

ഓഗസ്റ്റ് 17നുണ്ടായ ആക്രമണങ്ങളില്‍ ആദ്യത്തിലേതിലാണ് ഏറ്റവുമധികം പേര്‍ക്ക് പരിക്കേറ്റത്. ലാസ് റമ്പ്‌ലാസിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു വാന്‍ ഇടിച്ചു കയറിയാണ് ഇവിടെ ആക്രമണമുണ്ടായത്. ഏതാനും മണിക്കൂറുകള്‍ക്കകം തെക്ക് പടിഞ്ഞാറന്‍ ബാഴ്‌സലോണയിലെ കാമ്പ്‌റില്‍സിലെ കടല്‍ത്തീര റിസോര്‍ട്ടിന് നേരെയും സമാനമായ ആക്രമണമുണ്ടായി. ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. ആക്രമണങ്ങളില്‍ 120ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍.

ഇന്നലെ ഭീകരാക്രമണങ്ങള്‍ക്കെതിരെ ബാഴ്‌സലോണയില്‍ നടത്തിയ റാലിയില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി, ബാഴ്‌സലോണ മേയര്‍ എന്നിവര്‍ക്കൊപ്പം ഫിലിപ്പെ അഞ്ചാമന്‍ രാജാവും ഈ ജാഥയില്‍ പങ്കെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്താനും മറ്റും സഹായിച്ച അടിയന്തര സേവന ജീവനക്കാരും ടാക്‌സി ഡ്രൈവര്‍മാരും കട ഉടമകളും ഇതില്‍ പങ്കെടുത്തു. ചുവപ്പ്, മഞ്ഞ, വെള്ള നിറത്തിലുള്ള റോസാപ്പൂക്കളുമായാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.

ഞങ്ങള്‍ ഭയപ്പെടില്ല, മികച്ച മറുപടി സമാധാനമാണ് എന്നിങ്ങനെ എഴുതിയിരുന്ന ബാനറുകളും സ്പാനിഷ് പതാകകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍