UPDATES

വിദേശം

ശ്രീലങ്ക: സിരിസേനയ്ക്ക് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ടിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

കേസുകളിൽ സുപ്രീംകോടതി ഡിസംബർ ആദ്യ ആഴ്ചയിൽ വാദം കേൾക്കും.

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ നടപടി കോടതി താൽക്കാലികമായി റദ്ദ് ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹരജിയിന്മേലാണ് കോടതിയുടെ നടപടി. ഡിസംബർ ഏഴ് വരെയാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാളെ രാവിലെ പത്തുമണിക്ക് പാർലമെന്റ് ചേരുമെന്നും അറിയുന്നു. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.

തന്റെ പാർട്ടി കൂടി അംഗമായ നിലവിലെ റനിൽ വിക്രമസിംഗെ സർക്കാരിനെ മൈത്രിപാല സിരിസേന പിരിച്ചുവിടുകയായിരുന്നു. ഒരു വിജ്ഞാപനത്തിലൂടെയാണ് പിരിച്ചുവിടലുണ്ടായത്. ഭരണഘടനാപരമായി പ്രസിഡണ്ടിന് ഇത്തരമൊരു അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണത്തിൽ നിന്നിറങ്ങാൻ റനിൽ വിക്രമസിംഗെ തയ്യാറാകുകയുണ്ടായില്ല.

Explainer: ചൈന പിടിമുറുക്കുമോ? ശ്രീലങ്കൻ രാഷ്ട്രീയവും ഇന്ത്യയും തമ്മിലെന്ത്?

29 വർഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീലങ്കൻ മാർക്സിസ്റ്റിന്റെ ഭാര്യ ഹേബിയസ് കോർപസ്സുമായി കോടതിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍