UPDATES

വിദേശം

ശ്രീലങ്കൻ പാർലമെന്റ് മരവിപ്പിച്ച് പ്രസിഡണ്ട്: പ്രശ്നപരിഹാരത്തിന് പാർലമെന്റിനെ അനുവദിക്കണമെന്ന് വിക്രമസിംഗെ

നവംബർ പതിനാറ് വരെയാണ് പാർലമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ശ്രീലങ്കയിലെ രാഷ്ട്രീയപ്രതിസന്ധിയെ കനപ്പിക്കുന്ന നടപടിയുമായി പ്രസിഡണ്ട് മൈത്രിപാല സിരിസേന. രാജ്യത്തിന്റെ പാർലമെന്റിനെ സസ്പെൻഡ് ചെയ്തതായി പ്രസിഡണ്ട് പ്രഖ്യാപിച്ചു. ഇക്കാര്യം പാർലമെന്ററി സ്പീക്കറുടെ വക്താവായ ചാമിന്ദ ഗാമേജ് സ്ഥിരീകരിച്ചിട്ടുണ്ട്.

നവംബർ പതിനാറ് വരെയാണ് പാർലമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ അഞ്ചിന് പാർ‌ലമെന്റ് ചേരാനിരിക്കെയാണ് ഈ നടപടി. അതെസമയം തന്നെ പുറത്താക്കാൻ പ്രസിഡണ്ടിന് ഭരണഘടനാപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രംഗത്തുണ്ട്. തനിക്ക് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ശ്രീലങ്കയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്.

തന്റെ ഔദ്യോഗികവസതിയും ഓഫീസും ഒഴിയാൻ റനിൽ വിക്രമസിംഗെ ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്നപരിഹാരത്തിന് പാർലമെന്റിനെ അനുവദിക്കണമെന്നാണ് വിക്രമസിംഗെ പറയുന്നത്. പാര്‍ലമെന്റിൽ ഭൂരിപക്ഷമുള്ളയാളാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറച്ചു മാസങ്ങൾക്കു മുമ്പ് തങ്ങൾക്കെതിരെ വന്ന അവിശ്വാസ പ്രമേയത്തെ തങ്ങൾ മറികടന്ന കാര്യവും വിക്രമസിംഗെ ചൂണ്ടിക്കാട്ടി. വിക്രമസിംഗെ രാജ്യത്തെ നിയമങ്ങളെയും ഭരണഘടനയെയും മാനിക്കണമെന്നാവശ്യപ്പെട്ട് രാജപക്സെ രംഗത്തെത്തിയിരുന്നു.

പാർലമെന്റിൽ തനിക്കെതിരെ അവിശ്വാസം വന്നാല്‍ അതിനെ മറികടക്കാനുള്ള നീക്കങ്ങളാണ് രാജപക്സെ ഇപ്പോൾ നടത്തുന്നത്. നവംബർ പതിനാറ് വരെ പാർലമെന്റ് കൂടുന്നത് തടയുന്ന പ്രസിഡണ്ടിന്റെ നടപടി രാജപക്സെക്ക് ഇതിന് സമയം കിട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍