UPDATES

വിപണി/സാമ്പത്തികം

ലോകം നോട്ട് നിരോധനത്തെക്കുറിച്ച് പഠിക്കുന്നു; മോദി സര്‍ക്കാര്‍ ഇതുവരെ ഒന്നും പഠിച്ചില്ല

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും രാഷ്ട്രീയത്തേയും സമൂഹത്തേയും വിപണിയേയും ഇപ്പോളും ഉലച്ചുകൊണ്ടിരിക്കുന്ന നോട്ട് നിരോധനം കൊണ്ട് എന്താണ് സംഭവിച്ചത് എന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ലോകം ഇന്ത്യയിലെ നോട്ട് നിരോധനത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അത് നടപ്പാക്കിയ മോദി സര്‍ക്കാര്‍ ഇതേക്കുറിച്ച് ഒരു പഠനവും നടത്തുന്നില്ലെന്നാണ് ബ്ലൂംബര്‍ഗിന്റെ വിമര്‍ശനം. ഡിസംബര്‍ 14ന് പാര്‍ലമെന്റില്‍ ഒരു എംപിയുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി നല്‍കിയ മറുപടി ഉദ്ധരിച്ചാണ് ബ്ലൂംബര്‍ഗ് ഇക്കാര്യം പറയുന്നത്.

ഒരുപക്ഷെ നോട്ട് നിരോധനം സംബന്ധിച്ച് പഠനമൊന്നും നടത്താതെ അവഗണിച്ചത് അതൊരു വലിയ പരാജയവും കിരാതമായ നടപടിയുമാണ് എന്ന വിമര്‍ശനം കൊണ്ടാകാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും രാഷ്ട്രീയത്തേയും സമൂഹത്തേയും വിപണിയേയും ഇപ്പോളും ഉലച്ചുകൊണ്ടിരിക്കുന്ന നോട്ട് നിരോധനം കൊണ്ട് എന്താണ് സംഭവിച്ചത് എന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസറായ ഗബ്രിയേല്‍ ചൊഡോറോ റീഷ്, സഹപ്രവര്‍ത്തകയും ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ചീഫ് ഇന്ത്യ എക്കണോമിസ്റ്റ് പ്രാചി മിശ്ര, ആര്‍ബിഐയുടെ അഭിനവ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് നോട്ട് നിരോധനത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പഠനവിധേയമാകണമെന്നാണ്.

നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം പോര്‍ട്ട്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഫ്രെഡറിക് ബെറ്റ്‌സ്, തിമോത്തി ആര്‍ ആന്‍ഡേഴ്‌സണ്‍ ഓറോബിന്ദ് കളത്തില്‍ പുത്തന്‍പുര എന്നിവര്‍ നടത്തിയ പഠനം ഇതിന് വിരുദ്ധമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. കറന്‍സി പിന്‍വലിച്ചതോടെ, വ്യാപാര, വാണിജ്യ മേഖലകളില്‍ ഉപയോഗിച്ചിരുന്ന കൊമൊഡിറ്റി മണിയുടെ ലഭ്യത കുറഞ്ഞു. ഈ വിടവ് മറ്റ് പണം കൊണ്ട് നികത്താനായില്ല. ഭൂരിപക്ഷം പേരും ഇടപാടുകള്‍ക്ക് കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നവരാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ് നല്ലൊരു ഭാഗം ആളുകള്‍. ഇതൊരു മോശം നയത്തിന്റെ മോശമായ നടപ്പാക്കലായിരുന്നു എന്ന അഭിപ്രായവും ശക്തമാണ്.

വിസ്‌കോണ്‍സിന്‍ – മാഡിസണ്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍മാരായ റിഖില്‍ ആര്‍ ഭവ്‌നാനി, മാര്‍ക്ക് കോപ്പലോവിച്ച്, എന്നിവര്‍ പറയുന്നത് ബാങ്കിംഗ് സംവിധാനം ശുഷ്‌കമായ മേഖലകളിലാണ് നോട്ട് നിരോധനം ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കിയത് എന്നാണ്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ബിജെപിക്ക് അധികാരം നഷ്ടമായപ്പോള്‍ ബാങ്കിംഗ് സംവിധാനം ദുര്‍ബലമായ ജില്ലകളിലാണ് ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. അതേസമയം പ്രബലമായ ഒരു വിഭാഗം നോട്ട് നിരോധനത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനത്തെ അഴിമതിക്കെതിരായ പോരാട്ടമായി പ്രധാനമന്ത്രി ചിത്രീകരിച്ചില്ലായിരുന്നെങ്കില്‍ ബിജെപിയുടെ സ്ഥിതി കൂടുതല്‍ വളഷാകുമായിരുന്നു.


വായനയ്ക്ക്:
https://goo.gl/Eb3wft

മോദിയുടെ നോട്ട് നിരോധനം എന്തുകൊണ്ട് ലോകതോല്‍വിയായി? ബിബിസി പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍