UPDATES

വിദേശം

റോഹിംഗ്യകൾക്കെതിരായ അതിക്രമത്തിൽ സൂകിയുടെ പങ്ക് വ്യക്തമല്ല, എന്നാൽ പരിഹാരത്തിന് ഇടപെട്ടില്ലെന്ന് യുഎൻ അന്വേഷണ സംഘം

റോഹിംഗ്യന്‍ വംശഹത്യക്ക് നേത്രുത്വം നൽകിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും, ആവശ്യമെങ്കില്‍ അവർക്ക അന്താരാഷ്ട്ര ട്രൈബ്യൂണൽ വഴി നീതി ലഭ്യമാക്കണമെന്നും ദാറുസ്മാൻ ആവശ്യപ്പെട്ടു.

റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ മ്യാൻമർ നേതാവ് ഓങ് സാന്‍ സൂകിക്ക് എത്രത്തോളം പങ്കുണ്ട് എന്നത്  ‘ഇപ്പോഴും ഒരു തുറന്ന ചോദ്യമാണ്’ എന്ന് യുഎൻ അന്വേഷണ സംഘത്തലവനായ മർസുകി ദാറുസ്മാൻ. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ സൂകിക്ക് 2017 ഓഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട വംശീയ ന്യൂനപക്ഷത്തിനെതിരായ കലാപത്തെകുറിച്ച് ‘അറിവുണ്ടായിരിക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലക്ഷക്കണക്കിന് റോഹിംഗ്യകളെ മ്യാൻമറിൽ നിന്നും പുറത്താക്കിയിട്ടും സൂകി ആ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ലെന്നും ദാറുസ്മാൻ വ്യക്തമാക്കി.

റോഹിംഗ്യന്‍ വംശഹത്യക്ക് നേത്രുത്വം നൽകിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും, ആവശ്യമെങ്കില്‍ അവർക്ക അന്താരാഷ്ട്ര ട്രൈബ്യൂണൽ വഴി നീതി ലഭ്യമാക്കണമെന്നും ദാറുസ്മാൻ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ അന്വേഷണ റിപ്പോര്ട്ട്ന പുറത്തുവിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പേരടക്കം പരാമർശിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൂറുകണക്കിന് ആളുകളെപ്രോസിക്യൂട്ട് ചെയ്യണമെന്ന് നിര്ദേരശിക്കുന്നു. മുൻ ഇന്തോനേഷ്യൻ അറ്റോർണി ജനറലായ ദാറുസ്മാൻ യുഎന്നിന്റെനകീഴിലുള്ള മനുഷ്യാവകാശ കൗൺസിലിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ രണ്ട് വർഷമായി മ്യാൻമറിലെ വസ്തുതാന്വേഷണ ദൗത്യത്തിന് നേതൃത്വം നൽകി വരികയാണ്.

അതേസമയം, സൂകിയെ വിചാരണ ചെയ്യണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെടുന്നില്ല. എന്നാല്‍ ദാറുസ്മാന്റെ ചില പരാമർശരങ്ങള്‍ സൂകിയുടെ നിശബ്ദതയ്ക്കും നിഷ്‌ക്രിയത്വത്തിനുമെതിരെയുള്ള കടുത്ത വിമർശനം ഉയര്‍ത്തുന്നുണ്ട്.  എന്നാല്‍, റോഹിംഗ്യകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഒരു അന്താരാഷ്‌ട്ര വിഷയമാക്കി മാറ്റുന്നതിനെ നീവയിലെ മ്യാൻമറിന്റെ അംബാസഡർ ശക്തമായി എതിർത്തിരുന്നു. മ്യാന്മാര്‍ സർക്കാർ ‘ഒരു  മനുഷ്യാവകാശ ലംഘനങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും’ പ്രശ്നങ്ങള്‍ ആഭ്യന്തരമായിത്തന്നെ പരിഹരിക്കുമെന്നും അംബാസഡർ ക്യാവ് മോ തുൻ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍