UPDATES

വിദേശം

യുദ്ധം നേരിടാന്‍ തയ്യാറാവൂ; സ്വീഡിഷ് സര്‍ക്കാര്‍ ലഘുലേഖ വിതരണം ചെയ്തു

രണ്ടാം ലോക മഹായുദ്ധ കാലത്ത് 1943ലാണ് സ്വീഡനില്‍ ഇത്തരമൊരു ലഘുലേഖ ആദ്യമായി വിതരണം ചെയ്തത്

യുദ്ധമുണ്ടായാലുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടതിനെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ലഘുലേഖകളുമായി സ്വീഡിഷ് സര്‍ക്കാര്‍. രാജ്യത്തെ നാലരക്കോടിയിലധികം വീടുകളിലാണ് സ്വീഡിഷ് അധികൃതര്‍ ലഘുലേഖ വിതരണം ചെയ്തിട്ടുള്ളത്.
‘പ്രതിസന്ധിയോ യുദ്ധമോ വരികയാണെങ്കില്‍’ എന്ന പേരില്‍ 20 പേജുള്ള ചെറുപുസ്തകമായാണ് മുന്നറിയിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ സുരക്ഷിതാരാകാമെന്നും ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ശേഖരിക്കേണ്ട വിധം, മുന്നറിയിപ്പുകളെ തിരിച്ചറിയല്‍, ബോംബ് സുരക്ഷ മേഖലകള്‍ കണ്ടെത്തല്‍, സ്വീഡിഷ് സേനക്ക് നല്‍കേണ്ട സഹായങ്ങള്‍ എന്നിവയും ചെറുപുസ്തകം വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങള്‍, ആയുധങ്ങളുടെ ചിത്രങ്ങള്‍, വിവിധ രൂപരേഖകള്‍, എന്നിവയെ പറ്റിയും ലഘുലേഖ സൂചനകള്‍ നല്‍കുന്നു. പലായനം ചെയ്യുന്നവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വീഡന്‍ കൂടുതല്‍ സുരക്ഷിതമായ രാജ്യമാണ്. എന്നാല്‍ ഇവിടെയും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ തയ്യാറായിരുന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാവുമെന്നും ലഘുലേഖ പറയുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് 1943ലാണ് സ്വീഡനില്‍ ഇത്തരമൊരു ലഘുലേഖ ആദ്യമായി വിതരണം ചെയ്തത്. തുടര്‍ന്ന് 1961,1991 വര്‍ഷങ്ങളിലും സമാനമായ ലഘുലേഖകള്‍ അധികൃതര്‍ വിതരണം നടത്തിയിരുന്നു.

കൂടുതല്‍ വായിക്കൂ: ദി ഗാര്‍ഡിയന്‍

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍