UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്രിദി, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു: മിയാന്‍ദാദ്

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പാകിസ്താന്‍കാരെക്കാള്‍ ഏറെ സ്‌നേഹിച്ചത് ഇന്ത്യക്കാരാണെന്ന ഷാഹിദ് അഫ്രിദിയുടെ പ്രസ്താവന തന്നെ ഞെട്ടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് മുന്‍ ക്യാപ്റ്റനായ ജാവേദ് മിയാന്‍ദാദ്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് മിയാന്‍ദാദ് പറഞ്ഞു.

ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയശേഷം അഫ്രിദിയും മുതിര്‍ന്ന കളിക്കാരനായ ഷോയബ് മാലിക്കും ഇന്ത്യയെ പ്രകീര്‍ത്തിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ കാരണം ടീമിന്റെ യാത്ര വൈകിയെങ്കിലും ഇന്ത്യയില്‍ ഒരിക്കലും ഭീതി തോന്നിയിട്ടില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് അഫ്രിദിക്ക് പാകിസ്താനില്‍ ഒരു അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍