UPDATES

വിദേശം

സ്വവർഗ്ഗ വിവാഹം നിയമവിധേയമാകുന്ന ആദ്യ എഷ്യൻ രാജ്യം; തായ്‌വാൻ ചരിത്രമെഴുതുന്നു

നിയമം പ്രാബല്യത്തിൽ വന്നതോടെ സ്വന്തം ലിംഗത്തിലുള്ളവരെ വിവാഹം കഴിക്കുന്നവരുടെ വിവാഹം ഇനി തായ്‌വാനില്‍ രജിസ്റ്റര്‍ ചെയ്യാനാവും.

സ്വവർഗ്ഗ വിവാഹം നിയമവിധേയമാകുന്ന ഏഷ്യയിലെ പ്രഥമ രാഷ്ട്രമെന്ന ഖ്യാതി ഇനി മുതല്‍ തായ്‌വാനു സ്വന്തം. തായ്‌വാനില്‍ സ്വവർഗ്ഗ വിവാഹത്തിന് നിയമാനുമതി ലഭിച്ചു. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്. സ്വവർഗ്ഗാ‍നുരാഗികളായവർക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന വിധി കോടതി രണ്ടു വർഷംമുൻപ് തന്നെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കുന്നത്. രാജ്യത്തെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നും ശക്തമായ എതിർപ്പുയർന്നതാണ് പാർലമെന്റില്‍ നിയമം പാസ്സാക്കാന്‍ ഇത്രയും സമയം എടുത്തതും.

നിയമം പ്രാബല്യത്തിൽ വന്നതോടെ സ്വന്തം ലിംഗത്തിലുള്ളവരെ വിവാഹം കഴിക്കുന്നവരുടെ വിവാഹം ഇനി തായ്‌വാനില്‍ രജിസ്റ്റര്‍ ചെയ്യാനാവും. സ്വവഗ്ഗരതി പേടിക്കെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് നിയമം പാസാക്കിയിരിക്കുന്നത്. നിയമം പാസാക്കുന്ന ദിനത്തിൽ പാർലമെന്റിന് പുറത്ത് മഴവില്‍ പതാകകളുമായി ആയിരക്കണക്കിനു സ്വവര്‍ഗ്ഗാനുരാഗികള്‍ ഒത്തുകൂടിയിരുന്നു.

മാസങ്ങള്‍ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ബില്‍ നിയമ നിർമാണസഭയിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ബില്ലുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പുരോഗമനം എന്ന് അവകാശപ്പെടാവുന്ന ഒന്നാണ് പാസ്സാക്കിയത്. തള്ളിക്കളഞ്ഞ രണ്ട് ബില്ലുകളും ‘വിവാഹം’ എന്നതിനെ ‘സ്വവർഗ്ഗ കുടുംബ ബന്ധം’, ‘സ്വവർഗ്ഗാനുരാദ യൂണിയൻസ്’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.

ബില്ലിനെതിരെ യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പ് ബില്ല് അവതരിപ്പിക്കുന്നതിനുപോലും തടസ്സമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയിൽ ഹിതപരിശോധന നടത്തിയാണ് സര്‍ക്കാർ അതിനെ മറികടന്നത്. എന്നാല്‍ ‘വിവാഹം’ എന്നതിനുപകരം ‘പുരുഷന്റെ യും സ്ത്രീയുടേയും യൂണിയന്‍’ എന്നായിരുന്നു ഇതില്‍ അഭിസംബോധന ‌ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ ഭുരിഭാഗം പേരും ഇതിനെ തള്ളിക്കളഞ്ഞതോടെ ‘വിവാഹം’ എന്നതിന് നിയമത്തില്‍ നല്കി യിരിക്കുന്ന നിർവചനത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ നിയമം പാസ്സാക്കിയത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിസല്‌ പ്രസിഡന്റികന്റെ അനുമതി ലഭിച്ചാല്‍ മാത്രം മതി ഇനി നിയമം പ്രാബല്യത്തില്‍ വരാന്‍.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍