UPDATES

വിദേശം

രാജാവിനെ വിമർശിക്കുന്ന ബിബിസി ലേഖനം ഷെയര്‍ ചെയ്തതിന് തടവിലായ തായ് സാമൂഹ്യപ്രവർത്തകന് മാപ്പ് നൽകി

തായ്‌ലാൻഡ് രാജാവായ മഹാ വാജിരലോങ്കോണിനെക്കുറിച്ച് ബിബിസിയുടെ തായ് ഭാഷാ വിഭാഗം പ്രസിദ്ധീകരിച്ച ലേഖനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് തടവിലാക്കപ്പെട്ട സാമൂഹ്യപ്രവർത്തകൻ ജതുപത് ബൂൺപട്ടരരക്സയ്ക്ക് മോചനം. രണ്ടര വർഷത്തെ തടവിനൊടുവിൽ രാജഭരണകൂടം മാപ്പ് നൽകിയതിനെ തുടർന്നാണ് മോചനം. 2016ലായിരുന്നു ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.

രാജഭരണത്തിനെതിരെ വിമർശനമുന്നയിക്കുന്നത് കുറ്റകരമാണ് തായ്‌ലാൻഡിൽ. ഈ മാസമാദ്യത്തിൽ രാജാവിന്റെ കിരീടധാരണച്ചടങ്ങ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാപ്പ് നൽകൽ. പതിനായിരക്കണക്കിന് തടവുകാർക്ക് ഇങ്ങനെ മാപ്പ് ലഭിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച കാലത്താണ് ജത്പുതിന്റെ മോചനം നടന്നത്. ഇദ്ദേഹത്തിന്റെ കുടുംബം ജയിലിനു പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. രാജാവ് അധികാരത്തിലേറിയ 2016 ഡിസംബർ മാസത്തിൽ 2600 പേരാണ് ബിബിസി ലേഖനം രാജ്യത്തിനകത്ത് ഷെയർ ചെയ്തത്. സർക്കാർ വിരുദ്ധ നിലപാടുകളുള്ള ജത്പുത് മാത്രമാണ് ഈ വിഷയത്തിൽ വിചാരണ ചെയ്യപ്പെട്ടത്. തുടക്കത്തിൽ തനിക്കെതിരായ ആരോപണങ്ങളെ എതിർക്കാൻ തീരുമാനിച്ച ജത്പുത് പിന്നീട് മാപ്പ് പറയാമെന്ന നിലയിലേക്ക് മാറുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍