UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തായ്‌ലൻഡ്: 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. ടീം കോച്ച് മാത്രം രക്ഷാപ്രവർത്തകർക്കൊപ്പം ഗുഹയിലെ ബേസ് ക്യാമ്പിലാണെന്നും ഉടൻ തന്നെ പുറത്തിറങ്ങുമെന്നും അറിയുന്നു.

എല്ലാ കുട്ടികൾക്കും വളരെ കുറഞ്ഞ അളവില്‍ സെഡേറ്റീവുകൾ നൽകിയാണ് കുട്ടികളെ പുറത്തെത്തിക്കാൻ സജ്ജരാക്കിയത്. ആസ്ട്രേലിയയിൽ നിന്നെത്തിയ അനസ്തേഷ്യാ വിദഗ്ധന്‍ റിച്ചാർഡ് ഹാരിസ്സാണ് ഈ ചുമതല നിർവ്വഹിച്ചത്. നീന്തി പുറത്തു കടക്കുമ്പോൾ കുട്ടികളെ ഭയം പിടികൂടാതിരിക്കാനായിരുന്നു ഇത്. കേവ് ഡൈവിങ്ങിൽ വിദഗ്ധനായ ഈ ഡോക്ടറുടെ സേവനം രക്ഷാപ്രവർത്തനത്തിൽ ഏറെ നിർണായകമായി.

എല്ലാ കുട്ടികളെയും വിജയകരമായി പുറത്തെത്തിച്ചതായി തായ്‌ലാൻഡ് പ്രധാനമന്ത്രി പ്രയൂത് ചാൻ ഓ ചാ പറഞ്ഞു.

‘താം ലുവാങ് നാങ് നോൻ’ ഗുഹയിൽ കുടുങ്ങിയ വൈൽഡ് ഹോർ സോക്കർ ടീം അംഗങ്ങളെ ഘട്ടംഘട്ടമായാണ് പുറത്തെത്തിച്ചത്. ഫുൾഫേസ് മാസ്കുകളും വെറ്റ്സ്യൂട്ടും അടക്കമുള്ള സന്നാഹങ്ങളോടെയാണ് കുട്ടികളെ ഗുഹയിൽ നിന്നും പുറത്തെത്തിച്ചത്.

ജൂൺ 23നാണ് തായ്‌ലാൻഡിലെ ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹയിലേക്ക് 12 കുട്ടികളും ഒരു ഫൂട്ബോൾ കോച്ചുമടങ്ങുന്ന സംഘം കയറിയത്. ഫൂട്ബോൾ പരിശീലനം കഴിഞ്ഞ് വരുന്ന വഴിയാണ് ഇവർ ഗുഹയിലേക്ക് കയറിയത്. കുട്ടികളെല്ലാം ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ളവരാണ്. ‘വൈൽഡ് ബോർസ്’ എന്ന ഫൂടിബോൾ ടീമിലെ അംഗങ്ങളാണ് ഇവരെല്ലാം. 11 മുതൽ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളും 25കാരനായ അസിസ്റ്റന്റ് കോച്ചും ചേർന്ന് ഗുഹയ്ക്കകത്തു കയറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ ഗുഹയിലെ ജലനിരപ്പ് ഉടനെ ഉയര്‍‌ന്നു. ഇതോടെ കുട്ടികൾക്കും കോച്ചിനും പുറത്തുവരാൻ കഴിയാതായി. ഇവരുടെ ബാഗുകളും മറ്റും ഗുഹയ്ക്കു പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ സംഭവമറിയുന്നത്.

രക്ഷാപ്രവർത്തനത്തെ കുറിച്ച് കൂടുതൽ വായിക്കാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍