UPDATES

ട്രെന്‍ഡിങ്ങ്

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ ‘ദൗത്യം’ ഈ പൂച്ചയെ മെരുക്കലാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ ചീഫ് മോസര്‍ ആണ് ഈ കക്ഷി.

ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബ്രിട്ടൺ, യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നായിരുന്നു പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആദ്യ പ്രഖ്യാപനം. പക്ഷേ, കൺസർവേറ്റീവ് പാര്‍ട്ടി നേതാവും തീവ്രവലതുപക്ഷ നിലപാടുകാരനുമായ ബോറിസ് ജോൺസൻ നേരിടുന്ന ആദ്യ ‘വെല്ലുവിളി’ ഇതൊന്നുമല്ല. ഒരു പൂച്ചയെ മെരുക്കുക എന്നതാണ്. അത് തികച്ചും ബുദ്ധിമുട്ടുള്ള ജോലി തന്നെയാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ ചീഫ് മോസര്‍ ആണ് ഈ കക്ഷി. ഒദ്യോഗിക പദവിയാണ് ചീഫ് മോസര്‍. ലാറി എന്നാണ് ഇപ്പോഴുള്ള ഈ ചീഫ് മോസറുടെ പേര്. ലാറിയെ കയ്യിലെടുക്കുകയാണ് ഇതുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ആദ്യ ജോലി ബോറിസ് ജോണ്‍സണും അത് തന്നെ തുടരേണ്ടിവരും.

മുപ്പത് വർഷത്തോളമായി നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ ജോലിക്കാരിലൊരാണ് ചീഫ് മോസർ പദവിയിലുള്ള പൂച്ച. 1989ല്‍ മാര്‍ഗറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അനാഥപൂച്ചയ്ക്കു വേണ്ടി ചീഫ് മോസര്‍ എന്നൊരു തസ്തിക തന്നെ ആരംഭിച്ചത്. നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിൽ ലാറിക്കായി പ്രത്യേക സൗകര്യങ്ങൾ പോലും ഒരിക്കപ്പെട്ടിരുന്നു.

2016 ൽ സൺ‌ഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ രാജി വച്ച പ്രധാനമന്ത്രി തെരേസ മേയ്, ലാറിയെ കുറിച്ച് പരാമർശിച്ചിരുന്നു. ലാറിയുടെ സാന്നിധ്യം വലിയ സന്തോഷം നൽകുന്നെന്നായിരുന്നു പ്രതികരണം. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ലാറിയെ ഓമനിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. പൂച്ചയെ മടിയിൽ വച്ചിരിക്കുന്ന ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതി വിടുമ്പോൾ ലാറിയെ കൂടെ കൂട്ടാനാവത്തതിൽ വലിയ വിഷമം ഉണ്ടെന്നായിരുന്നു വിട പറയൽ‌ പ്രസംഗത്തിൽ കാമറൂൺ സൂചിപ്പിച്ചത്. ലാറി ഔദ്യോഗിക വസതിയുടെ ഒരു അഭിവാജ്യ ഘടകമാണെന്നതാണ് അദ്ദേഹം അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

2011 ലെ ബരാക് ഒബാമയുടെ സന്ദർശന വേളയിൽ പോലൂം ലാറി ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായിരുന്നു. ഇപ്പോഴത്തെ ലാറിയെ 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിച്ചത് ഉത്തരവാദിത്തം മിസ്റ്റർ കാമറൂണിനായിരുന്നു. ബാറ്റേഴ്സ് ഡോഗ്സ് ആന്റ് ക്യാറ്റ്സ് ഹോമിൽ നിന്നാണ് അന്നത്തെ നാലുവയസ്സുകാരിയായ ലാറി എത്തിയത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍