UPDATES

വിദേശം

‘കാട്ടുതീയുടെ വൻകര’യെന്ന് നാസ: ആമസോണല്ല, ആഫ്രിക്കയാണ് ശരിക്കും കത്തുന്നത്

കഴിഞ്ഞ ഒരാഴ്ച അംഗോളയിൽ മാത്രം നടന്ന കാട്ടുതീകൾ ബ്രസീലിലുണ്ടായതിനെക്കാൾ മൂന്നിരട്ടി സംഹാരശേഷിയുള്ളവയായിരുന്നെന്ന് വിദഗ്ധർ പറയുന്നു.

ആമസോൺ മഴക്കാടുകളിലെ കാട്ടുതീയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ബ്രസീലിലെ തീവ്രവലത് സർക്കാരിന്റെ പിന്തിരിപ്പൻ പരിസ്ഥിതി നയത്തെക്കുറിച്ച് ലോകം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ചർച്ചയിൽ വരാതെ പോകുന്ന വലിയ കാട്ടുതീകളെക്കുറിച്ച് ഓർമിപ്പിക്കുകയാണ് ടൈം മാഗസിന്റെ റിപ്പോർട്ട്. ആഫ്രിക്കയിലാണ് ഭൂമിയിലെ ഏറ്റവും വലിയ കാട്ടുതീകൾ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു,

നാസ ആഫ്രിക്കയെ “ഫയർ കോണ്ടിനെന്റ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഓരോ ദിവസവും നടന്ന ശരാശരി പതിനായിരം കാട്ടുതീകളിൽ 70 ശതമാനവും നടന്നത് ആഫ്രിക്കയിലാണെന്ന് കണക്കുകൾ പറയുന്നു. ഈ തീപ്പിടിത്തങ്ങളിൽ വർഷങ്ങൾ കൂടുമ്പോഴും കുറവ് വരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ഒരാഴ്ച അംഗോളയിൽ മാത്രം നടന്ന കാട്ടുതീകൾ ബ്രസീലിലുണ്ടായതിനെക്കാൾ മൂന്നിരട്ടി സംഹാരശേഷിയുള്ളവയായിരുന്നെന്ന് വിദഗ്ധർ പറയുന്നു. ഇത് ഭൂമിയുടെ ഭാവിക്കു തന്നെ വിനാശകാരിയായ അളവിലാണ് പുരോഗമിക്കുന്നത്. നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പറയുന്നതു പ്രകാരം അംഗോളയിൽ 6,000 കാട്ടുതീകളാണ് ഉണ്ടായിട്ടുള്ളത്. കോംഗോയിൽ 3,000 കാട്ടുതീകളുണ്ടായി. ബ്രസീലിലുണ്ടായത് രണ്ടായിരം കാട്ടുതീകള്‍ മാത്രമാണെന്നോർക്കുക.

അതെസമയം അംഗോളയിലെ കാട്ടുതീകൾ മിക്കതും നടക്കുന്നത് കുറഞ്ഞ വൃക്ഷസാന്ദ്രതയുള്ള ഇടങ്ങളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതായത് ആമസോണിലെ കാട്ടുകതീകളുമായി ഇവയെ താരതമ്യം ചെയ്യാനാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍