UPDATES

വിദേശം

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

പ്രധാനമന്ത്രിയായിരിക്കാൻ സാധിച്ചത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് അവർ പറഞ്ഞു.

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. സ്വന്തം പാർട്ടിയിൽ നിന്നടക്കം കടുത്ത സമ്മർദ്ദങ്ങളുയര്‍ന്നതിനു പിന്നാലെയാണ് രാജി. കഴിഞ്ഞദിവസം മേയുടെ മന്ത്രിസഭയിൽ നിന്നും ഒരാൾക്കൂടി പുറത്തുപോയിരുന്നു. പ്രധാനമന്ത്രിയായിരിക്കാൻ സാധിച്ചത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് അവർ പറഞ്ഞു.

ബ്രെക്സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ ശ്രമങ്ങള്‍ പരാജയമടഞ്ഞ സാഹചര്യത്തിലാണ് രാജിക്കു വേണ്ടിയുള്ള സമ്മർദ്ദം ശക്തമായത്. ബ്രെക്സിറ്റ് നടപ്പാകുമ്പോൾ യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാറുകളിലേർപ്പെടണമെന്ന നിലപാട് പക്ഷെ മേയ്ക്ക് നടപ്പാക്കാനായില്ല. മേ മുമ്പോട്ടു വെച്ച കരാർ വ്യവസ്ഥകൾ കൺസർവ്വേറ്റീവ് പാർട്ടിക്കകത്തും തിരിച്ചടി നേരിട്ടു. തനിക്കെതിരായ അവിശ്വാസ വോട്ടുകളെ അതിജീവിക്കാനായെങ്കിലും മന്ത്രിസഭയിലുള്ളവരുടെ പോലും വിശ്വാസമാർജ്ജിച്ച് തന്റെ കരാർ വ്യവസ്ഥകളെ അംഗീകരിപ്പിക്കുന്നതിൽ മേ പരാജയപ്പെടുകയായിരുന്നു.

ആരോടും വിദ്വേഷമില്ലാതെയാണ് താൻ പടിയിറങ്ങുന്നതെന്ന് മേ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മേയുടെ കണ്ണുകൾ നിറയുകയും ഗദ്ഗദകണ്ഠയാവുകയും ചെയ്തു. താൻ സ്നേഹിക്കുന്ന തന്റെ നാടിനെ ആവുംവിധം സേവിക്കാൻ തനിക്കായെന്നും അവർ വ്യക്തമാക്കി.

ജൂൺ ഏഴിനാണ് മേ രാജി വെക്കുക.

അടുത്ത കൺസർവ്വേറ്റീവ് പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആഭ്യന്തര നീക്കങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ പാർട്ടിക്കകത്ത് നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍