UPDATES

വിദേശം

ആയിരകണക്കിനാളുകളെ സാക്ഷിയാക്കി ചൈന വധശിക്ഷ നടപ്പിലാക്കി

ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മൊത്തത്തില്‍ നടക്കുന്നതിനെക്കാള്‍ കൂടുതല്‍ വധശിക്ഷയാണ് ചൈനയില്‍ ഒരു വര്‍ഷം അരങ്ങേറുന്നത് എന്നാണ് കരുതുന്നത്‌.
എന്നാല്‍ ചൈന വധശിക്ഷ ഔദ്ധ്യോഗിക രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ഈ കണക്കുകള്‍ കൃത്യമായി പുറത്തുവിടാറില്ല

ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ ചൈനയില്‍ പത്തുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. ഇവരെ ശിക്ഷ നടപ്പാക്കാന്‍ കൊണ്ടുപോകുന്നുതിനും ഈ ജനക്കൂളും സാക്ഷിയായി. ഹോങ്കോംഗില്‍ നിന്നും ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഏഴ് പേരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. ബാക്കിയുള്ളവരില്‍ ചുമത്തിയ കുറ്റം മോഷണവും കൊലപാതകവും.
സംഭവം നടക്കുന്നതിന് നാല് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പ്രദേശവാസികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിചാരണ നടക്കുന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നു. യൂണിഫോം ധരിച്ച സ്‌കൂള്‍ കുട്ടികള്‍ വരെ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രതികളെ പോലീസ് അകമ്പടിയോടെ സ്‌റ്റേഡിയത്തില്‍ എത്തിച്ച് ഉത്തരവ് വായിക്കുകയായിരുു. തുടര്‍ന്ന് ശിക്ഷ നടപ്പിലാക്കുതിനായി പ്രതികളെ കൊണ്ടുപോവുകയായിരുു എാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍’ ചെയ്യുത്. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മൊത്തത്തില്‍ നടക്കുന്നതിനെക്കാള്‍ കൂടുതല്‍ വധശിക്ഷയാണ് ചൈനയില്‍ ഒരു വര്‍ഷം അരങ്ങേറുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചൈന വധശിക്ഷ ഔദ്ധ്യോഗിക രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ഈ കണക്കുകള്‍ കൃത്യമായി പുറത്തുവിടാറില്ല. യുഎസ് ആസ്ഥാനമായുള്ള ദുയി ഹുവ ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 2000 വധശിക്ഷകളാണ് ചൈനയില്‍ നടപ്പിലാക്കിയത്. ശാരീരിക ആക്രമണ കുറ്റങ്ങളില്‍ പെടാത്ത മയക്കുമമരുന്ന് കടത്തിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ചൈനയില്‍ വധശിക്ഷ വിധിക്കാറുണ്ട്.

എന്നാല്‍പോലും പൊതുവിചാരണ ചൈനയില്‍ അപൂര്‍വമാണെന്ന മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തിരിച്ചുവരുന്നത് അപകടകരമായ ഒരു പ്രവണതയാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജനകീയ വിപ്ലവകാലത്ത് ഭൂവുടമകളെയും മുതലാളിമാരെയും വിചാരണ ചെയ്യാന്‍ ഉപയോഗിച്ച അതേ മാതൃകയാണ് ഇപ്പോള്‍ പിന്തുടരാന്‍ ശ്രമിക്കുന്നെതന്നും പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശനം ഉയിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍