UPDATES

വിദേശം

കാബുൾ: ചാവേറാക്രമണം നടന്നത് ഷിയാ വിവാഹ ചടങ്ങിൽ, മരണം 63 ആയി

ഷിയ മുസ്‌ലിംകൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം ഇതിനോടകം 63 പിന്നിട്ടതായാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റ സംഭവത്തിൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഷിയാ വിഭാഗക്കാരുടെ വിവാഹ ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കാബൂളിലെ ഷഹർ–ഇ–ദുബായ് എന്ന ഹാളില്‍ നടന്ന വിവാഹ ചടങ്ങിനിടയിലേക്ക് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും നിരവധി പേരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയതായും ദൃസ്സാക്ഷിയെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്ഫോടനം നടക്കുമ്പോൾ വിവാഹസല്‍ക്കാരം നടന്ന ഹാളില്‍ നാനൂറിലേറെപ്പേരുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

ഷിയ മുസ്‌ലിംകൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമുള്ള ഷിയ ഹസാര ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച്താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സുന്നി തീവ്രവാദ സംഘങ്ങള്‍ പലപ്പോഴും അക്രമങ്ങള്‍ നടത്താറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍