UPDATES

വിദേശം

ആണവ ആക്രമണത്തിനുളള ആഹ്വാനം: ട്രംപിനെ നിരാകരിക്കുന്നതായി വ്യോമസേന മേധാവി

മുന്‍ പ്രസിഡന്റ് ബാരക് ഒബാമ ആണവമുക്ത ലോകത്തെ കുറിച്ച് പരാമര്‍ശിച്ചത് ഹെയ്റ്റ പരാമര്‍ശിച്ചു. പ്രസംഗം തന്നെ ആകര്‍ഷിച്ചെങ്കിലും ഒരു ആണവമുക്ത ലോകം ഒരിക്കലും സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമവിരുദ്ധമായി ആണവ ആക്രമണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ താന്‍ അത് നിരാകരിക്കുമെന്ന് വ്യോമസേന ജനറല്‍ ജോ ഹെയ്റ്റ ശനിയാഴ്ച വ്യക്തമാക്കി. ആണവ ആക്രമണത്തിന് പകരം മറ്റ് ‘സാധ്യതകള്‍’ ആരായാന്‍ താന്‍ പ്രസിഡന്റിനെ പ്രേരിപ്പിക്കുമെന്ന് യുഎസിലെ സമുന്നത ആണവ കമാന്ററായ അദ്ദേഹം നോവ സ്‌കോട്ടിയയില്‍ നട ഹാലിഫാക്‌സ് അന്താരാഷ്ട്ര സുരക്ഷ ഫോറത്തില്‍ വച്ച് വിശദീകരിച്ചു. ഇതിന്റെ പേരില്‍ ഭാവി ജിവിതം ജയിലില്‍ ചിലവഴിക്കാനും താന്‍ ഒരുക്കമാണെും അദ്ദേഹം വ്യക്തമാക്കി.

ഫോറത്തില്‍ നടന്ന ‘ന്യൂക്‌സ്: ദ ഫയര്‍ ആന്റ് ഫ്യൂറി’ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ ആണവായുധങ്ങളുടെ ചുമതലയുള്ള യുഎസ് സ്‌ട്രേറ്റജിക് കമാന്റിന്റെ മേധാവിയെന്ന് ചടങ്ങിന്റെ വീഡിയോ റെക്കോഡിംഗ് നടത്തിയ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു. എന്നാല്‍ എന്താണ് നിയമവിരുദ്ധമായ ആക്രമണ ഉത്തരവ് അദ്ദേഹം വിശദീകരിച്ചില്ല. തനിക്ക് സായുധ സംഘര്‍ഷങ്ങളുടെ നിയമത്തില്‍ 36 വര്‍ഷത്തെ പരിചയമുണ്ടെ് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം തീരുമാനങ്ങളെടുക്കു ആനുപാതിക പ്രതികരണങ്ങളുടെയും അത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാക്കാവു അനാവശ്യ ദുരിതങ്ങളും കൂടി കണക്കിലെടുത്തായിരിക്കുമെും പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ഒരു നിയമവിരുദ്ധ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കുപക്ഷെ നിയമപരമായ സാധ്യതകള്‍ തേടുതിനുള്ള ട്രംപിനോട് വിശദീകരിക്കുമെും അദ്ദേഹം വ്യക്തമാക്കി. എന്താണ് നിയമപരമായിട്ടുള്ളതെന്ന് പ്രസിഡന്റ് ആരായുമ്പോള്‍ നിരവധി സാധ്യതകള്‍ ഉരുത്തിരിഞ്ഞുവരും. നിശ്ചിത സാഹചര്യങ്ങളെ നേരിടാനുള്ള ശേഷികളുടെ പര്യാപ്തതയെ കുറിച്ചുള്ള അത്തരം ചര്‍ച്ചകള്‍ ഗുണകരമാവുമെന്നും അതിനാല്‍ അത്തരം ചര്‍ച്ചകള്‍ സങ്കീര്‍ണമായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സൈന്യം നിയമപരമായ ഉത്തരവുകള്‍ മാത്രം പാലിച്ചാല്‍ മതിയാകുമെന്ന് 2011 മുതല്‍ 2013 വരെ സ്ട്രാറ്റജിക് കമാന്റിന്റെ ചുമതല വഹിച്ചിരുന്ന വിരമിച്ച ജനറല്‍ റോബര്‍ട്ട കെല്‍ഹര്‍ ഈ മാസം ആദ്യം ഒരു കോഗ്രസ് സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ ആവര്‍ത്തിച്ച് ഭീഷണികള്‍ മുഴക്കുന്നതിനിടയിലാണ് ഹെയ്ന്റണിന്റെ അഭിപ്രായങ്ങള്‍ പുറത്തുവരുതെും ശ്രദ്ധേയമാണ്. യുഎസിനെ ഭീഷണിപ്പെടുത്തുന്ന രീതി ഉത്തരകൊറിയ തുടരുകയാണെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിവ്രവും ഘോരവുമായ ആക്രമണമായിരിക്കും അവര്‍ അനുഭവിക്കേണ്ടി വരികയെ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ആണവ ആക്രമണത്തെ കുറിച്ചാണ് ട്രംപ് പരാമര്‍ശിക്കുതെന്ന് പലരും വിലയിരുത്തുന്നു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, യുഎസിനെ ഭിഷണിപ്പെടുത്തുത് തുടരുകയാണെങ്കില്‍ 26 ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന ആ പ്രദേശത്തെ ‘സമ്പൂര്‍ണമായി നശിപ്പിക്കുമെന്ന” യുഎന്നില്‍ നടത്തിയ പ്രസംഗത്തിലും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വളരെ ഗൗരവം അര്‍ഹിക്കുന്ന വിഷയമാണെന്നും ലോകം വളരെ അപകടകരമായ ഇടത്തിലാണ് ഇപ്പോഴുള്ളതെന്നും ഹെയ്റ്റ വിശദീകരിക്കുന്നു. തന്ത്രപരമായ ഒരു പ്രതിരോധം പ്രദാനം ചെയ്യാനാവും തന്റെ കമാന്റ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി നിര്‍ണായകമായ ചില പ്രതികരണങ്ങള്‍ ലഭ്യമാവും. അതേ സമയം സദാ ആക്രമണ സദ്ധരായിരിക്കുക എന്നതു കൂടി തങ്ങളുടെ ചുമതലയാണെും അദ്ദേഹം വ്യക്തമാക്കി. ഫലപ്രദമായ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കി കൊടുക്കുക എന്നതാണ്‌ തങ്ങളുടെ പ്രഥമ ചുമതലയെും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അവസാനിച്ച ഫോറത്തില്‍, 1964ല്‍ സ്റ്റാന്‍ലി കുബ്രീക്ക് സംവിധാനം ചെയ്ത ‘ഡോ. സ്‌ട്രേഞ്ച്‌ലൗ’ എന്ന ചിത്രത്തിന്റെ അവസാന രംഗത്ത് ഉപയോഗിച്ച ‘വീ വില്‍ മീറ്റ് എഗെയിന്‍’ എ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ഒരു ആണവ കുരിശുയുദ്ധത്തിലാണ് അവസാനിക്കുതെും ശ്രദ്ധേയമാണ്. ഈ ചിത്രം താന്‍ നിരവധി തവണ കണ്ടിട്ടുണ്ടൈന്ന ഹെയ്റ്റ പറഞ്ഞു. മുന്‍ പ്രസിഡന്റ് ബാരക് ഒബാമ ആണവമുക്ത ലോകത്തെ കുറിച്ച് പരാമര്‍ശിച്ചത് ഹെയ്റ്റ പരാമര്‍ശിച്ചു. പ്രസംഗം തന്നെ ആകര്‍ഷിച്ചെങ്കിലും ഒരു ആണവമുക്ത ലോകം ഒരിക്കലും സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍