UPDATES

വിദേശം

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് ഭീകരരുടെ വിചാരണ 2021-ല്‍ ആരംഭിക്കും

ജൂറിയെ ജനുവരി 11-ന് ക്യൂബയിലെ നാവികസേനാ താവളത്തിലുള്ള യുദ്ധ കോടതി കോമ്പൗണ്ടായ ക്യാമ്പ് ജസ്റ്റിസില്‍വെച്ച് തിരഞ്ഞെടുക്കുമെന്ന് വ്യോമസേനാ ജഡ്ജി കേണല്‍ ഡബ്ല്യു. ഷെയ്ന്‍ കോഹന്‍

2001-ല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേരുടെ വിചാരണ 2021-ല്‍ ആരംഭിക്കും. അതിനായുള്ള ജൂറിയെ ജനുവരി 11-ന് ക്യൂബയിലെ നാവികസേനാ താവളത്തിലുള്ള യുദ്ധ കോടതി കോമ്പൗണ്ടായ ക്യാമ്പ് ജസ്റ്റിസില്‍വെച്ച് തിരഞ്ഞെടുക്കുമെന്ന് വ്യോമസേനാ ജഡ്ജി കേണല്‍ ഡബ്ല്യു. ഷെയ്ന്‍ കോഹന്‍ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥത്തില്‍ വിചാരണ ആരംഭിക്കുന്ന തീയതി നിശ്ചയിക്കുന്നത് ഇതാദ്യമാണ്. ഖാലിദ് ഷെയ്ഖ് മുഹമ്മദിനും മറ്റ് നാല് പേര്‍ക്കുമെതിരായ കേസ് സെപ്റ്റംബര്‍ 11-ലെ ആക്രമണവുമായി ബന്ധപ്പെട്ട കൃത്യമായ വിചാരണയായിരിക്കും. അഞ്ച് പേര്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തൊന്‍പത് അല്‍ ഖായിദ ഭീകരര്‍ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്ന് പെന്റഗണിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. പെന്റഗണിലെ 125 പേര്‍ക്കു പുറമെ അഞ്ചു വിമാനറാഞ്ചികള്‍ അടക്കം വിമാനത്തിലുണ്ടായിരുന്ന 64 പേരും കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്ററില്‍ അടക്കം നടന്ന ഭീകരാക്രമണത്തില്‍ ആകെ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. അക്രമം എങ്ങിനെ നടപ്പാക്കണമെന്നതിന്റെ മുഖ്യ ആസൂത്രകനയിരുന്നു ഖാലിദ് ഷെയ്ഖ്. പരിശീലനം, യാത്ര, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളില്‍ ഹൈജാക്കര്‍മാരെ സഹായിക്കുക എന്നതായിരുന്നു മറ്റുള്ളവരുടെ ചുമതല.

ആക്രമണത്തില്‍ കൊല്ലപ്പെട്ട 2,976 പേരുടെയും പേരുകള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണ യഥാര്‍ത്ഥത്തില്‍ എപ്പോള്‍ ആരംഭിക്കുമെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. എ.ആ.ക നല്‍കിയ വിവരങ്ങളും, പ്രതികളുടെ കുറ്റ സമ്മതവും അംഗീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതി ഇതുവരെ തീരുമാനമേടുത്തിട്ടില്ല. സി.ഐ.എ കോടതിയില്‍ പ്രതികള്‍ക്ക് കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് കാരണം. അതുകൊണ്ട് വിചാരണ തുടങ്ങുന്നതിനെതിരെ ഉടന്‍തന്നെ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാകം അഭിഭാഷകര്‍ വ്യക്തമാക്കി.

അഞ്ച് പ്രതികളുടെ മസ്തിഷ്‌കത്തിനോ ശരീരത്തിലെ മറ്റുള്ള ഭാഗങ്ങള്‍ക്കോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് സ്‌കാന്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ശ്രദ്ധേയമായ മറ്റൊരു പ്രശ്‌നം. ശിക്ഷിക്കപ്പെടുമെന്നു തോന്നിയാല്‍ വധശിക്ഷയ്ക്കെതിരെ വാദിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ എം.ആര്‍.ഐ സ്‌കാനിംഗുകള്‍ ഉപയോഗിച്ചേക്കാം.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍