UPDATES

വിദേശം

കാനഡ എക്കാലത്തും മനുഷ്യാവകാശങ്ങൾക്കായി നിലകൊണ്ടിട്ടുണ്ടെന്ന് ട്രൂഡോ

ഇതാദ്യമായാണ് വിഷയത്തിൻ ട്രൂഡോ പ്രതികരിക്കുന്നത്.

ജയിലിലടയ്ക്കപ്പെട്ട കനേഡിയൻ പൗരന്മാരെ വെറുതെ വിടണമെന്ന ആവശ്യം പിൻവലിക്കണമെന്ന സൗദിയുടെ ആവശ്യം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തള്ളി. കാനഡ എക്കാലത്തും മനുഷ്യാവകാശങ്ങൾക്കായി നിലകൊണ്ടിട്ടുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ലോകത്തെവിടെയും മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കുന്നതിൽ കാനഡ തുടർന്നും ഏർപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി ജയിലിലടച്ച കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ സ്വതന്ത്രരാക്കണമെന്ന് കാനഡ ആവശ്യപ്പെട്ടത് സൗദിക്ക് വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. കടുത്ത നയതന്ത്ര പ്രതിസന്ധിയിലൂടെയാണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്.

ഇതാദ്യമായാണ് വിഷയത്തിൻ ട്രൂഡോ പ്രതികരിക്കുന്നത്.

പ്രശ്നപരിഹാരത്തിനായി തന്റെ സർക്കാർ യുകെയുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു. കാനഡയുടെ വിദേശകാര്യമന്ത്രി സൗദി വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തുന്നുണ്ട്. നയതന്ത്രതലത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് കാനഡ.

കാനഡ സൗദിയുടെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടെന്നും പല വിഷയങ്ങളിൽ അവരുടെ ഇടപെടൽ ഉണ്ടാക്കിയ മുന്നേറ്റങ്ങൾ മറക്കുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍