UPDATES

വിപണി/സാമ്പത്തികം

പുതിയ ഇറക്കുമതി നികുതി; ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക

അമേരിക്കൻ നൽകുന്ന അതേ സൗമനസ്യങ്ങൾ ചൈനയിൽ അമേരിക്കൻ ബിസിനസ്സുകാർക്കും കിട്ടണമെന്ന് ട്രംപ് പറഞ്ഞു.

അടുത്തയാഴ്ച മുതൽ അമേരിക്കയിലേക്കെത്തിക്കുന്ന ഉൽപന്നങ്ങൾക്ക് 200 ബില്യൺ ഡോളറിന്റെ അധികനികുതി
ചൈന നൽകേണ്ടി വരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. സമാനമായ തീരുവ വര്‍ധനകൾ യൂറോപ്യൻ യൂണിയൻ അടക്കമുള്ള ലോകരാജ്യങ്ങൾക്കു മേൽ അമേരിക്ക ഈയിടെ അടിച്ചേൽപ്പിച്ചിരുന്നു.

തങ്ങളുടെ കർഷകർക്കു നേരെ പകപോക്കൽ നടപടികൾ ചൈന തുടരുകയാണെന്ന് തീരുവ വർധന പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അന്യായമായ നയങ്ങളും പരിപാടികളുമാണ് ചൈനയ്ക്കുള്ളത്. ഇത് ഇനിയും തുടരുകയാണെങ്കിൽ തീരുവവർധനയുടെ മൂന്നാംഘട്ടത്തിലേക്ക് തങ്ങൾ കടക്കും. ഇതിൽ ഇറക്കുമതികൾക്ക് 267 ബില്യൺ തീരുവ ചൈന അടയ്ക്കേണ്ടി വരും.

ഇപ്പോഴത്തെ തീരുവവർധന ചൈനയെ വലിയ തോതിൽ ബാധിക്കുമെന്നാണ് അറിയുന്നത്. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങി കണ്‍സ്യൂമർ ഉൽപന്നങ്ങളെയാണ് ഈ വർധന ബാധിക്കുക. ചൈനീസ് ഉൽപന്നങ്ങൾക്ക് വില വൻതോതിൽ കൂടാൻ ഇത് കാരണമാകും.

അമേരിക്കൻ നൽകുന്ന അതേ സൗമനസ്യങ്ങൾ ചൈനയിൽ അമേരിക്കൻ ബിസിനസ്സുകാർക്കും കിട്ടണമെന്ന് ട്രംപ് പറഞ്ഞു. ശരിയായ രീതിയിൽ പെരുമാറാൻ ചൈനയ്ക്ക് തങ്ങൾ എല്ലാ അവസരവും കൊടുത്തിരുന്നതാണ്. എന്നാൽ ചൈന മാറ്റങ്ങൾക്കൊന്നിനും തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. “ന്യായമായ കച്ചവടബന്ധങ്ങൾക്ക് രാജ്യങ്ങൾ തയ്യാറല്ലെങ്കിൽ അവർക്ക് നികുതി വർധന നേരിടേണ്ടി വരും!” -അദ്ദേഹം പറഞ്ഞു.

അതെസമയം അമേരിക്കയിലെ തീരുവവർധന ചര്‍ച്ച ചെയ്യാൻ ചൈനീസ് വൈസ് പ്രീമിയർ ലിയു ഹി ബിജിങ്ങിൽ ഒരു യോഗം വിളിച്ചു ചേർത്തു. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞു തീര്‍ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ബിസിനസ്സ് രംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍