UPDATES

വിദേശം

ഖഷോഗിയുടെ കൊലപാതകം: സൗദി രാജകുമാരന് പങ്കുണ്ടായേക്കാമെന്ന് ട്രംപ്

കൊലപാതകം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഇസ്താംബൂളിലെ സൗദി എംബസിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിന്‍ ഉത്തരവാദിത്വം സൗദി രാജകുമാരനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൊലപാതകത്തില്‍ തുര്‍ക്കി നടത്തുന്ന അന്വേഷണം സൗദി കോണ്‍സുലേറ്റിലേക്ക് വ്യാപിപ്പിക്കാന്‍ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കൊലപാതകം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തിന് പിന്നില്‍ സൗദി രാജകുമാരന്റെ ഇടപെടല്‍ ഉണ്ടായേക്കാമെന്നും ട്രംപ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിച്ചു.

സൗദി രാജകുമാരന്‍ ഈ ഘട്ടത്തില്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണ്. എന്നാല്‍ സംങവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് കിരീടാവകാശി തെന്നെയാണെന്നും ട്രംപ് ആരോപിക്കുന്നു. ഖഷോഗി കൊലപാതകത്തില്‍ അഗോളതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സൗദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ട്രംപിന്റെ നിലപാട്. സൗദി ഭരണാധികാരികളുമായി വരുംദിവസങ്ങളില്‍ സുപ്രധാന കൂടിക്കാഴ്ചകള്‍ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

അതിനിടെ , കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുകെയില്‍ നിന്നുള്ള സ്‌കൈ ന്യൂസ് ആണ് തങ്ങളുടെ സോഴ്‌സുകളെ ആധാരമാക്കി റിപ്പോര്‍ട്ട് പുറത്ത് വിട്ടത. ശരീരം വെട്ടിമുറിച്ച്, മുഖം വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. അതെസമയം മറ്റധികം മാധ്യമങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റിലേക്ക് ഒരു വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ കടന്ന ജമാല്‍ ഖഷോഗിയെ പിന്നീട് തിരിച്ചിറങ്ങുകയുണ്ടായില്ല. ഉച്ചയോടെയാണ് ജമാല്‍ അകത്തേക്ക് പോയത്. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നില്‍പ്പുണ്ടായിരുന്നു. അര്‍ധരാത്രിയോളം ഇവര്‍ കാത്തു നിന്നിട്ടും ജമാല്‍ തിരിച്ചെത്തിയില്ല. സൗദി രാജകുമാരന്റെ പ്രധാന വിര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി.

 

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ജമാൽ ഖഷോഗിയുടെ തിരോധാനം: നിക്ഷേപകരും മാധ്യമങ്ങളും പിന്മാറുന്നു; സൗദി നിക്ഷേപക സമ്മേളം പ്രതിസന്ധിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍