UPDATES

ട്രെന്‍ഡിങ്ങ്

താലിബാനുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്ന് ട്രംപ്; ഇനി ആലോചന സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച്

താലിബാന്‍ നേതാക്കളും അഫ്ഗാന്‍ പ്രസിഡണ്ടുമായി കാംപ് ഡേവിഡില്‍ രഹസ്യ ചര്‍ച്ച നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

താലിബാനുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം താന്‍ ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ നേതാക്കളുമായി ഒമ്പതു വട്ടം ചര്‍ച്ച നടത്തിയതിനു ശേഷാണ് യുഎസ് പിന്‍വാങ്ങുന്നത്. ചര്‍ച്ച നടക്കുന്നതിനിടയില്‍ കഴിഞ്ഞയാഴ്ച താലിബാന്‍ ഒരു ആക്രമണം സംഘടിപ്പിക്കുകയും അതില്‍ ഒരു യുഎസ് സൈനികനടക്കം 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് ട്രംപ് ചര്‍ച്ചയില്‍ നിന്നും ഉടനടി പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

താലിബാന്‍ നേതാക്കളും അഫ്ഗാന്‍ പ്രസിഡണ്ടുമായി കാംപ് ഡേവിഡില്‍ രഹസ്യ ചര്‍ച്ച നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. പതിനെട്ട് വര്‍ഷത്തിലധികമായി തുടരുന്ന അമേരിക്കന്‍ സൈനികസാന്നിധ്യം അവസാനിപ്പിക്കാന്‍ ട്രംപിന് താല്‍പര്യമുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിത്.

ഒമ്പത് ഘട്ടങ്ങളിലായി ചർച്ചകൾ നടന്നു കഴിഞ്ഞു ഇതുവരെ. ഓഗസ്റ്റ് മാസത്തിൽ നടന്ന എട്ടാംറൗണ്ട് ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന സന്ദേശമാണ് പുറത്തു വന്നത്. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. അടുത്ത ഈദിന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടാകില്ലെന്നാണ് അമേരിക്ക നിയോഗിച്ച സമാധാന ദൂതൻ സൽമെയ് ഖലിൽസാദ് പറഞ്ഞത്. സൈന്യത്തെ പിൻവലിക്കുന്നതിന്റെ സമയക്രമത്തിൽ മാത്രമാണ് അഭിപ്രായൈക്യം വരാത്തതെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.

ഈ പിൻവാങ്ങൽ നഷ്ടമുണ്ടാക്കുക അമേരിക്കക്കായിരിക്കുമെന്നാണ് താലിബാൻ പ്രതികരിച്ചത്. ട്രംപിന്റെ നീക്കം സമാധാന വിരുദ്ധ നടപടിയാണെന്നും താലിബാൻ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍