UPDATES

വിദേശം

തടി ഓവറായി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ പ്രിയപ്പെട്ട ബര്‍ഗറുകള്‍ ഒഴിവാക്കി

രണ്ടാഴ്ചയിലേറെയായി പ്രസിഡന്റ് ബര്‍ഗര്‍ കഴിക്കുന്നില്ലെന്ന് വൈറ്റ് ഹൗസുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പറയുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബര്‍ഗര്‍ കൊതി വിശ്വപ്രസിദ്ധമാണ്. എന്നാല്‍ തടി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം തന്റെ ബര്‍ഗറുകളെ സാലഡുകളും സൂപ്പുകളുമായി വച്ച് മാറിയിരിക്കുകയാണ്.

ഏതാനും പൗണ്ട് ഭാരം കുറയ്‌ക്കേണ്ട ആവശ്യകതയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം എത്തിനില്‍ക്കുന്നത്. തന്റെ പ്രീയപ്പെട്ട ചുവന്ന ഇറച്ചിയ്ക്ക് പകരം അദ്ദേഹം ഇപ്പോള്‍ മത്സ്യമാണ് അധികമായും കഴിക്കുന്നത്. രണ്ടാഴ്ചയിലേറെയായി പ്രസിഡന്റ് ബര്‍ഗര്‍ കഴിക്കുന്നില്ലെന്ന് വൈറ്റ് ഹൗസുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പറയുന്നു.

ജനുവരിയില്‍ തന്നെ ട്രംപിന് തടി കൂടിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൊഴുപ്പ്, കാര്‍ബോ ഹൈഡ്രൈറ്റ്‌സ് തുടങ്ങിയവ കൂടിയ ഭക്ഷണം കുറയ്ക്കാനും സ്ഥിരമായി വ്യായാമം ചെയ്യാനും അദ്ദേഹത്തിന്റെ ഡോക്ടര്‍ റിയര്‍ അഡ്മിറല്‍ റോണി ജാക്‌സണ്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആറ് അടി മൂന്ന് ഇഞ്ച് ഉയരമുള്ള ട്രംപിന് ഇപ്പോള്‍ 239 പൗണ്ട് ആണ് തൂക്കം. ഇത് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള പരമാവധി തൂക്കത്തില്‍ നിന്നും ഒരു പൗണ്ട് മാത്രമാണ് കുറവ്.

ഏതായാലും ഡോക്ടര്‍മാരുടെ അനുസരണയുള്ള രോഗിയാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്. ഈയാഴ്ച ഒരു ദിവസം മാത്രമാണ് അദ്ദേഹം തന്റെ പ്രഭാത ഭക്ഷണത്തോടൊപ്പം ഉണങ്ങിയ പന്നിയിറച്ചി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍