UPDATES

വിദേശം

അടുത്ത യുദ്ധം ട്രംപും അമേരിക്കയും തമ്മിലോ?

ലോകക്രമം താളം തെറ്റുമ്പോള്‍ ട്രംപ് 50 ലേറെ രാജ്യങ്ങളില്‍ തനിക്കുളള 500 ബിസിനസ് സംരംഭങ്ങളുടെ നടത്തിപ്പെന്ന സ്വന്തം കാര്യവും അമേരിക്കയുടെ ലോകതാല്‍പര്യവും സന്തുലിതപ്പെടുത്താന്‍ ഏറെ പ്രയാസപെടുകയാണ്.

നാലാം കാറ്റഗറി ചുഴലിക്കാറ്റ് അതിന്റെ സംഹാര താണ്ഡവം അവസാനിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം പ്യുട്ടോറിക്ക കരകണ്ട് തുടങ്ങി. 95 ശതമാനം വീടുകള്‍ക്കും വൈദ്യുതി ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 35 ശതമാനം പലചരക്കുകടകള്‍ അടഞ്ഞുകിടക്കുന്നു. 86 ശതമാനം സെല്‍ഫോണ്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 25 ശതമാനം തുറമുഖങ്ങള്‍ അടച്ചുപൂട്ടി.

“നമ്മള്‍ ഇതെല്ലാം കടന്നുപോവും” യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. പ്യുട്ടോറിക്കന്‍ ഉദ്യോഗസ്ഥര്‍ രാഷ്ടീയപ്രേരിതമായി പ്രിയം സമ്പാദിക്കുന്നുവെന്ന ഡെമോക്രാറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ട്രംപ് അന്നുതന്നെ പറഞ്ഞിരുന്നു. “അവര്‍ക്ക് എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കണം” ട്രംപ് ട്വീറ്റ് ചെയ്തു. പറയുന്നത് പ്രസിഡണ്ട് എന്ന അധികാരത്തില്‍ 4ാം തവണയും നികുതിദായകരുടെ പണം ചിലവഴിച്ച് ക്ലബില്‍ പോയ ആളാണെന്നത് വേറെകാര്യം. ട്രംപിന്റെ നാലു സന്ദര്‍ശനങ്ങളും കൂട്ടിയാല്‍ അദ്ദേഹം ക്ലബില്‍ പോവാന്‍ ചിലവഴിച്ചത് 70 ദശലക്ഷം ഡോളറാണെന്നു അമേരിക്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്യുട്ടോറിക്കയെ സഹായിക്കാന്‍ “താന്‍ രാത്രിയും പകലും അധ്വാനിച്ചതായി” ട്രംപ് ട്വീറ്റ് ചെയ്തു. അതിനു ശേഷം അദ്ദേഹം ന്യുസ് ജെഴ്‌സിയിലെ ഗോള്‍ഫ് കോഴ്‌സിനു ട്രോഫിയും കൈമാറി. അതും ന്യുജെഴ്‌സിയിലെ വ്യത്യസ്ത ഗോള്‍ഫ് കോഴ്‌സുകള്‍ സന്ദര്‍ശിച്ച ശേഷം! പ്യുട്ടോറിക്കയിലെ ട്രംപിന്റെ അന്താരാഷ്ട്ര ഗോള്‍ഫ് കോഴ്‌സ് പാപ്പരായത് 2015ലാണ്. “അത് എന്തായാലും കൈകാര്യം ചെയ്യും” എന്നും ട്രംപ് ട്വീറ്റ് ഉണ്ടായിരുന്നു. 

വാള്‍സ്ട്രീറ്റിനും ബാങ്കുകള്‍ക്കും ബില്ല്യണ്‍ കണക്കിനു ഡോളറുകളുടെ ബാധ്യതയുണ്ട് പ്യുട്ടോറിക്കയ്ക്ക്.  കോര്‍പ്പറേറ്റ് നികുതി നിരക്ക് വെട്ടികുറയ്ക്കാനുളള ട്രംപിന്റെ നിര്‍ദ്ദേശം ആറ് പ്രമുഖ ബാങ്കുകള്‍ക്ക് 6.4 ബില്ല്യണ്‍ ഡോളറുകളുടെ നേട്ടം ഉണ്ടാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കി. സാന്‍ ജുആന്‍ മേയര്‍ പറയുന്നത് “പ്യുട്ടോറിക്ക മരിച്ചുകൊണ്ടിരിക്കുകയാണ്”. യുഎസ് ഫെഡറല്‍ സഹായം ഉയര്‍ത്തിയില്ലെങ്കില്‍ “ആള്‍ക്കൂട്ടമരണം” പ്യുട്ടോറിക്കയില്‍ സംഭവിക്കും.

യുഎസ് ജനറല്‍ പ്യുട്ടോറിക്ക സന്ദര്‍ശിച്ച് ശേഷം പറഞ്ഞത് “ഏറ്റവും മോശം കാറ്റാണ് പ്യുട്ടോറിക്കയെ നക്കിതുടച്ചത്, ഞാന്‍ കണ്ടതില്‍ എറ്റവും വലിയ സര്‍വ്വനാശമാണ് അവിടെ കണ്ടത്”. കുടിവെളളം ലഭിക്കാത്ത പ്യുട്ടോറിക്കക്കാരുടെ എണ്ണം 55 ശതമാനമായി ഉയര്‍ന്നതായും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം “അനുദിനം പ്യുട്ടോറിക്ക മെച്ചപെട്ടുവരികയാണ്” എന്നായിരുന്നു. “ദുരന്തത്തില്‍ മരിച്ചവരോട് നാം കാണിച്ച ആദരവ് ഫലം കണ്ടുതുടങ്ങി” എന്നാണ് ട്രംപ് യുഎസ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്.

മേയര്‍ സാന്‍ ജുആന്‍ പറയുന്നത് “അപര്യാപ്തതകള്‍ മൂലം ട്രംപ് പ്യൂട്ടോറിക്കയെ കൊല്ലുകയായിരുന്നു. ചുറ്റും നിറയെ വെളളമുളള ഒരു ദ്വീപാണ് പ്യുട്ടോറിക്ക എന്നാണ് ട്രംപിന്റെ വിശദീകരണം” മേയര്‍ പറഞ്ഞു. എന്നാല്‍ മേയറിന്റെ ഭരണകെടുകാര്യസ്ഥതയാണ് പ്രശ്‌നമെന്നാണ് ട്രംപിന്റെ കുറ്റപെടുത്തല്‍. മേയറിന്റെ നേതൃത്വപരമായ പരാജയമാണ് എല്ലാറ്റിനു കാരണമെന്നും അദ്ദേഹം പറയുന്നു. സായുധരല്ലാത്തെ കറുത്തവര്‍ക്കെതിരായ പോലിസ് മര്‍ദ്ദനത്തിനെതിരെ കാല്‍പന്തുക്കളിക്കാരെ രംഗത്തിറക്കിയത്. സ്ത്രീകള്‍ കടുത്ത അമര്‍ഷത്തിലാണെന്നും ട്രംപ് ആരോപിക്കുന്നു.

ഇസ്രായേലില്‍ റീച്ച് കിട്ടുന്ന തരത്തില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുവെന്ന് വാര്‍ത്ത. അതേസമയം ഉത്തരകൊറിയക്കെതിരെ ആയുധമെടുക്കുമെന്ന് ട്രംപ് ഭിഷണിപ്പെടുത്തി സമയം കളയുന്നതായി വിമര്‍ശനം ഉയരുന്നു. എന്നാല്‍ ട്രംപ് അത്തരത്തിലുളള ഭീഷണി നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൌസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയതായും വാര്‍ത്തകള്‍ ഉണ്ട്. പൊതുവെ നോക്കിയാല്‍ ട്രംപിന്റെ വ്യക്തിപരമായ സന്തുലിതത്വം നിലനിര്‍ത്താന്‍ വൈറ്റ് ഹൗസ് പാടുപെടുകയാണ്. ലോകക്രമം താളം തെറ്റുമ്പോള്‍ ട്രംപ് 50 ലേറെ രാജ്യങ്ങളില്‍ തനിക്കുളള 500 ബിസിനസ് സംരംഭങ്ങളുടെ നടത്തിപ്പെന്ന സ്വന്തം കാര്യവും അമേരിക്കയുടെ ലോകതാല്‍പര്യവും സന്തുലിതപെടുത്താന്‍ ഏറെ പ്രയാസപെടുകയാണ്.

ട്രംപിന്റെ സ്വന്തം താല്‍പര്യവും അമേരിക്കയുടെ പൊതുതാല്‍പര്യവും തമ്മിലായിരിക്കുമോ അടുത്ത യുദ്ധം?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍