UPDATES

വിദേശം

ഇന്ത്യയും ചൈനയും വളരുന്നു; ഇനി സഹായം വേണ്ടെന്ന് ട്രംപ്

യുഎസും വളരുന്ന രാഷ്ട്രമാണ്. നമുക്കും ആശങ്കകളുണ്ട്. യുഎസിന് ഇനി താഴോട്ട് പോവാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

സാമ്പത്തികമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡികള്‍ നിര്‍ത്തുമെന്ന സൂചകള്‍ നല്‍കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളെ ഇനി സാമ്പത്തകമായി സഹായിക്കേണ്ട കാര്യമില്ലെന്നും ട്രംപ് പറയുന്നു. മറ്റ് ഏത് രാജ്യങ്ങളെക്കാള്‍ വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന വികസ്വര രാഷ്ട്രങ്ങളാണ് ഇവ രണ്ടും. അതിനാല്‍ ഇനി യുഎസ് സഹായം നല്‍കേണ്ടതില്ലെന്നും ട്രംപ് നയം വ്യക്തമാക്കുന്നു. നോര്‍ത്ത് ഡാക്കോട്ടയിലെ ഒരു ഫണ്ട് റെയ്‌സര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും വളരുന്ന സാമ്പത്തിക ശക്തികളാണെന്ന അവര്‍ തന്നെ പറയുന്നുണ്ട്. വികസ്വരരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യക്കും ചൈനയ്ക്കും യുഎസ് സഹായം നല്‍കുന്നത്. ആ സഹായം ഇനി വേണ്ടെ, അവര്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
യുഎസും വളരുന്ന രാഷ്ട്രമാണ്. നമുക്കും ആശങ്കകളുണ്ട്. യുഎസിന് ഇനി താഴോട്ട് പോവാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ ലോക വ്യാപാര സംഘടനയെയും ട്രപ് കുറ്റപ്പെടുത്താനും ട്രംപ് പ്രസംഗത്തില്‍ തയ്യാറായി. മറ്റ് സംഘടനകളേക്കാള്‍ ശക്തരാണ് ഡബ്ല്യൂടിഒ. എന്നാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിയുന്നില്ല. ചൈനയെ ലോകത്തെ വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താനുള്ള ശ്രമമാണ് സംഘടന ചെയ്യുന്നതെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍