UPDATES

വിദേശം

കലാപകാരികളാല്‍ പൊതുനിരത്തില്‍ കൊല്ലപ്പെട്ട ഗദ്ദാഫിയുടെ ഗതി വരും: കിം ജോങ് ഉന്നിന് മുന്നറിയിപ്പുമായി ട്രംപ്

കൂടിക്കാഴ്ച വിജയകരമായാല്‍ ഉത്തര കൊറിയക്ക് ലഭിക്കാനിരിക്കുന്നത് കരുത്തറ്റ സംരക്ഷണമായിരിക്കും. ഉത്തര കൊറിയയുടെ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും

ആണവ നിര്‍വ്യാപനം അടക്കമുള്ള ചര്‍ച്ചകളില്‍ നിന്നും പിന്നോട്ടു പോവാനുള്ള ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിലപാടിനെതിരേ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. കരാറുകളില്‍ നിന്നും പിന്നോട്ടു പോവാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനമെങ്കില്‍ അദ്ദേഹത്തിന് ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഹമ്മര്‍ ഗദ്ദാഫിയടെ ഗതി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ചരിത്ര പ്രധാനമായ കൂടിക്കാഴ്ച വിജയകരമായാല്‍ ഉത്തര കൊറിയക്ക് ലഭിക്കാനിരിക്കുന്നത് കരുത്തറ്റ സംരക്ഷണമായിരിക്കും. ഉത്തര കൊറിയയുടെ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും, എന്നാല്‍ വാഗാദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും കിം പിന്നോട്ടു പോയാല്‍ കലാപകാരികളാല്‍ പൊതുനിരത്തില്‍ കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഹമ്മര്‍ ഗദ്ദാഫിയുടെ ഗതിയായിരിക്കും അദ്ദേഹത്തെ കാത്തിരിക്കുകയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങളില്‍ യുഎസ് ഏകപക്ഷീയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇതിനാല്‍ സിങ്കപ്പൂരില്‍ ജൂണ്‍ 12ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറുമെന്ന് കിം ജോങ് ഉന്ന് നിലപാട് വ്യക്തമാക്കിയതിന് തൊട്ട് പിറകെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നും അമേരിക്കന്‍ പ്രസിഡന്റ്.

2003ല്‍ ലിബിയയുമായി അമേരിക്ക ഉണ്ടാക്കിയ ആണവ നിര്‍വ്യാപന കരാറിനു സമാനമായ ഒന്നാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഉദ്ദേശിക്കുന്നതെന്നും ഉത്തരകൊറിയന്‍ അധികൃതര്‍ നേരത്തെ ആരോപിച്ചിരുന്നു. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പകരമായി രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുകയെന്നായിരുന്നു 2003ല്‍ ഗദ്ദാഫിയുമായുണ്ടാക്കിയ കരാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍