UPDATES

വിദേശം

ഇന്തോനേഷ്യയിൽ ‘അഗ്നിപർവ്വത സുനാമി’: 43 മരണം

ഇന്തോനീഷ്യയിലെ ക്രകതോവ അഗ്നിപർവ്വതം സജീവമായതാണ് ഈ സുനാമിക്ക് കാരണമെന്ന് അനുമാനിക്കപ്പെടുന്നു.

ഇന്തോനേഷ്യയിൽ സുനാമി ആഞ്ഞടിച്ചതിൽപ്പെട്ട് 43 പേർ മരണമടഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 584 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെ കാണാനില്ല. ഇന്തോനീഷ്യയിലെ സുന്ദ സ്ട്രൈറ്റ് തീരത്താണ് സുനാമിത്തിരകളെത്തിയത്. നൂറുകണക്കിന് കെട്ടിടങ്ങൾ നശിച്ചതുൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

ഇന്തോനീഷ്യയിലെ ക്രകതോവ അഗ്നിപർവ്വതം സജീവമായതാണ് ഈ സുനാമിക്ക് കാരണമെന്ന് അനുമാനിക്കപ്പെടുന്നു. അഗ്നിപർവ്വതം സജീവമായതിനു പിന്നാലെ കടലിനടിയിലുണ്ടായ മണ്ണിടിച്ചിൽ സുനാമിക്ക് കാരണമായിരിക്കാം. ഭൂമിക്കടിയില്‍ രൂപപ്പെട്ട മാഗ്മ പാറകൾക്കിടയിലൂടെ ഒഴുകുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. മാഗ്മയുടെ നീക്കം പാറകളുടെ സ്ഥാനം തെറ്റിക്കുന്നു. ജാവ കടൽ ഇന്ത്യൻ മഹാസമുദ്രത്തോടു ചേരുന്ന മേഖലയാണിത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് കൂറ്റൻ തിരമാലകളാണ് തീരത്തെത്തിയതെന്ന് റിപ്പോർട്ടുകൾ‍ പറയുന്നു. 1984ൽ സമാനമായ രീതിയിൽ ഇന്തോനീഷ്യയിൽ സുനാമി ഉണ്ടായിട്ടുണ്ട്. ഇത് കുറെയധികം ശക്തമായിരുന്നു. തിരകൾ 41 മീറ്റർ വരെ ഉയർത്തിൽ പൊങ്ങി. 30,000ത്തിലധികമാളുകൾ ഈ സുനാമിയിൽ കൊല്ലപ്പെട്ടു. ക്രകതോവ അഗ്നിപർവ്വതം തന്നെയായിരുന്നു കാരണം. ആയിരക്കണക്കിനാളുകൾ ചുടുവെണ്ണീറിൽ പെട്ട് മരണമടയുകയുണ്ടായി. അന്നത്തെ അഗ്നിപർവ്വത സ്ഫോടനം അതിതീവ്രമായിരുന്നു. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തെക്കാൾ 13,000 മടങ്ങ് ശക്തിയുള്ളതായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍