UPDATES

വിദേശം

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: സംഘ്പരിവാറിനെ കടത്തിവെട്ടി പാകിസ്താന്‍

ആള്‍ക്കൂട്ട കൊലയ്‌ക്കെതിരെ കവല്‍പ്രീത് ഉയര്‍ത്തിപ്പിടിച്ചിരുന്ന പ്ലക്കാര്‍ഡിലെ വാചകങ്ങള്‍ മാറ്റിയശേഷം ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു

ഇന്ത്യയില്‍ സംഘപരിവാര്‍ സാമൂഹ്യമാധ്യങ്ങളെ ദുരുപയോഗം ചെയ്യുന്ന രീതിയെ കടത്തിവെട്ടി പാകിസ്താനില്‍ നിന്നുള്ള സംഘം. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും അഖിലേന്ത്യ സ്റ്റുഡന്‍സ് അസോസിെേയെഷന്‍ നേതാവുമായ കവല്‍പ്രീത് കൗറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ച പാകിസ്ഥാന്‍ ഡിഫന്‍സ് എ ഹാന്‍ഡിലിനെ ശനിയാഴ്ച ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. പഹ്ലു ഖാന്‍ എന്ന 15കാരനെ മതവെറിയുടെ പേരില്‍ ട്രെയിനില്‍ വച്ച് തല്ലിക്കൊന്നതിനെതിരെ ‘നോട്ടി ് ഇന്‍ മൈ നെയിം’ പ്രതിഷേധം നടന്നു കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹിയിലെ ജുമ മസ്ജിദിന്റെ മുന്നില്‍ വച്ച് കവല്‍പ്രീത് കൗര്‍ എടുത്ത ചിത്രമാണ് പാകിസ്താന്‍ സംഘം ഇന്ത്യ വിരുദ്ധ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തത്.

ആള്‍ക്കൂട്ട കൊലയ്‌ക്കെതിരെ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പ്ലക്കാര്‍ഡിലെ വാചകങ്ങള്‍ മാറ്റിയശേഷം ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ‘ഞാനൊരു ഇന്ത്യന്‍ പൗരനാണ്. നമ്മുടെ ഭരണഘടനയും മതേതര മൂല്ല്യങ്ങള്‍ക്കൊപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്ത് നടക്കുന്ന മുസ്ലീം സാമുദായിക ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ ഞാന്‍ എഴുതും, ‘എന്ന വാചകങ്ങളായിരുന്ന കവല്‍പ്രീത് തന്റെ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. എന്നാല്‍ ഈ വാചകങ്ങള്‍ മാറ്റി, ‘ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്, പക്ഷെ ഞാന്‍ ഇന്ത്യയെ വെറുക്കുന്നു. കാരണം, നാഗന്മാര്‍, കാശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്, ജുനഗഢ്, സിക്കിം മിസോറാം, ഗോവ എന്നിവ പിടിച്ചടക്കിയ ഒരു കോളനീകൃത സ്വത്വമാണ് അതിനുള്ളത്, ‘എന്നാക്കിയാണ് അവരുടെ ചിത്രം പ്രചരിപ്പിച്ചത്. കൂടെ തങ്ങളുടെ രാജ്യം ഒരു കോളനീകൃത സ്വത്വമാണെന്ന് ഒടുവില്‍ ഇന്ത്യക്കാര്‍ തിരിച്ചറിയുന്നു എന്നൊരു കമന്റും.

ഇപ്പോള്‍ സസ്പന്റ് ചെയ്യ്തിരിക്കുന്ന @defencepk എന്ന ട്വിറ്റര്‍ വിലാസം defence.pk F- വെബ്‌സൈറ്റുമായി ബന്ധമുണ്ടെന്നാണ് ട്വിറ്റര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. പാകിസ്താന്‍ പ്രതിരോധം, തന്ത്രപരമായ കാര്യങ്ങള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ ലോക പ്രതിരോധവും സൈനിക കാര്യങ്ങള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള വിഭവകേന്ദ്രം എന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. സസ്പന്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടിന് 304,000 അനുയായികളും 775 പിന്തുണ അക്കൗണ്ടുകളുമാണുള്ളത്. ഫേസ്ബുക്കിലിട്ട തന്റെ ചിത്രം കണ്ട് ഇഷ്ടപ്പെ’ നിരവധി പേര്‍ അത് പങ്കുവെച്ചിരുതായി കൗര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അങ്ങനെയാവാം ദുരപയോഗം ചെയ്തവരുടെ പക്കല്‍ തന്റെ ചിത്രമെത്തിയതെന്നും അവര്‍ സംശയിക്കുന്നു. ചിത്രം ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കവല്‍പ്രീത് നേരത്തെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ പരിശോധിക്കപ്പെട്ട ഒരു അക്കൗണ്ടില്‍ നിന്നാണ് ഇത് ഷെയര്‍ ചെയ്യപ്പെട്ടത് എറിഞ്ഞതോടെ തന്റെ സുരക്ഷ പ്രശ്‌നമായി അത് വളര്‍ന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ട്വിറ്റിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജപ്രചാരണം നടത്തിയ അക്കൗണ്ട് മരവിപ്പിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍