UPDATES

വിദേശം

‘ട്വിറ്ററിന്റെ ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ട്’: ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ചക്ലിംഗ് സ്‌ക്വാഡ് ട്വീറ്റ് ചെയ്തു

നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലൂടെ 15 മിനിറ്റോളം നിന്ദ്യവും വംശീയവുമായ പരാമര്‍ശങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.

മേധാവിയുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്ത് ട്വിറ്ററിന് ഏറ്റവും പുതിയ പണി കൊടുത്തിരിക്കുകയാണ് ഹാക്കര്‍മാര്‍. ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചക്ലിംഗ് സ്‌ക്വാഡ് എന്നറിയപ്പെടുന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നില്‍. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലൂടെ 15 മിനിറ്റോളം നിന്ദ്യവും വംശീയവുമായ പരാമര്‍ശങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.

അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുത്തതായി ട്വിറ്റര്‍ പിന്നീട് സ്ഥിരീകരിച്ചു. ‘അക്കൗണ്ട് ഇപ്പോള്‍ സുരക്ഷിതമാണ്, ട്വിറ്ററിന്റെ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങളുള്ളതായി ചെയ്തതായി സൂചനകളൊന്നുമില്ല’ ട്വിറ്റര്‍ ട്വീറ്റ് ചെയ്തു. ഹാക്കര്‍മാര്‍ ചില ട്വീറ്റുകള്‍ ഡോര്‍സിയുടെ അക്കൗണ്ടിലൂടെ നേരിട്ടും, മറ്റുചിലത് വേറെ അക്കൗണ്ടുകളില്‍നിന്നും റീട്വീറ്റ് ചെയ്യുകയുമായിരുന്നു. മിക്കവയും ജൂത വീരുദ്ധ പരാമര്‍ശങ്ങളായിരുന്നു. ട്വിറ്ററിന്റെ ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു ഒരു ട്വീറ്റ്.

ഹാക്കിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തമാശ പറയുന്നതിനുമായി ഒരു പ്രത്യേക വെബ്സൈറ്റുതന്നെ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരുന്നു. പക്ഷേ അത് പെട്ടെന്ന് അടച്ചുപൂട്ടി. ബ്യൂട്ടി വ്‌ലോഗര്‍ ജെയിംസ് ചാള്‍സ്, യൂട്യൂബ് താരമായഡെസ്മണ്ട് അമോഫ തുടങ്ങിയവരുടേതുള്‍പ്പടെ അടുത്തിടെ നടന്ന പല ഉന്നതരുടേയും അക്കൗണ്ട് ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ചക്ലിംഗ് സ്‌ക്വാഡ് ഏറ്റെടുത്തിരുന്നു. അതീവ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമങ്ങള്‍ അവരെങ്ങിനെയാണ് ഹാക്ക് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമല്ല.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍