UPDATES

വിദേശം

ബ്രക്‌സിറ്റ് ബില്ലിന് ഒരാഴ്ച; തെരേസ മെയ് സര്‍ക്കാര്‍ കടുത്ത രാഷ്ടീയ പ്രതിന്ധിയില്‍

നിലവിലെ രാഷ്ട്രീയ ഉപജാപങ്ങളും അഭിപ്രായപ്രകടനങ്ങളും തെരേസാ മെയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്

യുകെയില്‍ തെരേസാ മെയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കാന്‍ ഇനി ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രിയുടെ നെഞ്ചിടിപ്പ് വേഗം കൂടുകയും അവര്‍ അനുദിനം ദുര്‍ബലയായിവരുന്നതായുമാണ് ലണ്ടനില്‍ നിന്നുളള മറ്റു റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്‍സണ്‍, മൈക്കല്‍ ഗൗവും സംയുക്തമായി പ്രധാനമന്ത്രി തെരേസാ മെയ്ക്ക് കൈമാറിയ രഹസ്യകത്തിലെ ഉളളടക്കം പുറത്തായതാണ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കത്തിലെ നിര്‍ദ്ദേശങ്ങള്‍ പുറത്തായതോടെ ബ്രക്‌സിറ്റ് ബില്‍ പാര്‍ലെമെന്റില്‍ പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായെന്നാണ് നിരീക്ഷകര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍. വിദേശകാര്യ സെക്രട്ടറി, പരിസ്ഥിതികാര്യ സെക്രട്ടറി എന്നിവര്‍ക്കെതിരെ രഹസ്യകത്തില്‍ ഉപയോഗിച്ച ഭാഷ തങ്ങളെ അന്ധാളിപ്പിച്ചിരിക്കുകയാണെന്ന് ചില മുതിര്‍ന്ന ക്യാബിനെറ്റ് മന്ത്രിമാര്‍ തന്നെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

കടുത്ത ബ്രക്‌സിറ്റിനുവേണ്ടി നിലപാട് എടുക്കാന്‍ തെരേസെയെ നിര്‍ബന്ധിക്കുന്നതില്‍ ഇരുവരും കാണിച്ച തിടുക്കവും ഐക്യവും കത്തിലെ ഉളളടക്കം പുറത്തായതുവഴി കടുതല്‍ പ്രകടമായിരിക്കുകയാണെന്നാണ് നേതാക്കള്‍ കരുതുന്നതെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കത്തിലെ ഉളളടക്കം സര്‍ക്കാറിനെ തന്നെ ഏറെ അമ്പരപ്പിച്ചിരിക്കുന്നതായും വാര്‍ത്തകളുണ്ട്. ചാന്‍സലര്‍ ഫിലിപ്പ് ഹാമൊണ്ടിനെതിരെയുളള രഹസ്യനീക്കവും കത്തില്‍ വെളിപ്പെട്ടിരിക്കുകയാണ്. ബ്രക്‌സിറ്റിന് അനുകൂലമായി പ്രധാനമന്ത്രിയെ പിന്തുണക്കുമെന്ന് കരുതുന്നവരെ ഉപജാപം നടത്തി കൂടെ നിര്‍ത്താനുളള തന്ത്രങ്ങളും ഇരുവരും മെയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകം ഉറ്റു നോക്കുന്നു; ദൈവത്തിന്റെ സ്വന്തം കൗണ്ടി, യോര്‍ക്ക്‌ഷെയറിന് സ്വയംഭരണാവകാശം ലഭിക്കുമോ?

മൃദു ബ്രക്‌സിറ്റിനെ പിന്തുണക്കുന്നവര്‍ പുറത്തായ കത്തിന്റെ ഉളളടക്കത്തോട് പ്രതികൂലമായാണ് പ്രതികരിച്ചതെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാതലത്തില്‍ തെരേസയും നില കൂടുതല്‍ പരുങ്ങലിലാവുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ദിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം മന്ത്രിസഭയിലെ ഒരംഗം ഗാര്‍ഡിയന്‍ ലേഖകനോട് വ്യക്തമാക്കിയത് ഇങ്ങനെ: ”ഗൗവും ജോണ്‍സണും ഇത്തരത്തിലുളള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമെന്നത് രഹസ്യമൊന്നുമല്ല, പക്ഷെ അവര്‍ ഉപയോഗിച്ച ഭാഷ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്”. ”ചിലര്‍ ഈ കത്തിനെ ‘ഒര്‍വലീയന്‍’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്, പക്ഷെ, സുതാര്യമല്ലാത്ത മാര്‍ഗ്ഗമാണ് ഇരുവരും സ്വീകരിച്ചത്”. അദ്ദേഹം വിശദമാക്കി.

അതെസമയം നിലവില്‍ മെയ് നേതൃസ്ഥാനത്തു നിന്നും പുറത്താക്കണമെങ്കില്‍ കണസര്‍വേറ്റീവ് പാര്‍ട്ടിക്ക് എട്ടുപേരുടെ കുറവുണ്ട്. അവരുടെ 40 എംപിമാരോടൊപ്പം ടോറി വിമതരായ 8 പേരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍, അങ്ങനെയങ്കില്‍ ബ്രക്‌സിറ്റ് പരാജയപ്പെടുകയും മെയുടെ സ്ഥാനം നഷ്ടപ്പെടുമെന്നുമാണ് അവര്‍ കരുതുന്നു. നിലവിലെ രാഷ്ട്രീയ ഉപജാപങ്ങളും അഭിപ്രായപ്രകടനങ്ങളും തെരേസാ മെയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

എന്താണ് കടുത്ത ബ്രക്‌സിറ്റ്?

യുറോപ്യന്‍ യുണിയന്റെ ഏകവിപണിയില്‍ നിന്നും പൂര്‍ണ്ണമായും പുറത്തേക്ക് വരുന്നതാണ് കടുത്ത ബ്രക്‌സിറ്റ്. യുറോ വിപണിയുടെ രീതിയും നിയമങ്ങളും ഇയു ബജറ്റ് തുടങ്ങി എല്ലാറ്റില്‍ നിന്നും ബ്രിട്ടണ്‍ സ്വതന്ത്രമാകുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍